Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഗാസ യുദ്ധത്തിൽ ശക്തരായി നിൽക്കുന്ന ഇസ്രയേൽ സേനയെ നടുക്കിയ തിരിച്ചടി, റഫയിൽ ഹമാസിന്റെ ഗറില്ലാ ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു, ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം, സൈനികരുടെ മൃതദേഹങ്ങൾ മാറ്റാൻ ഏറെ പണിപ്പെട്ട് ഇസ്രായേൽ...!

16 JUNE 2024 06:28 PM IST
മലയാളി വാര്‍ത്ത

ഗാസ യുദ്ധത്തിൽ ശക്തരായി നിൽക്കുന്ന ഇസ്രയേൽ സേനയ്ക്ക് ഓർക്കാപ്പുറത്തൊരു തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയത്. റഫയിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടതിൽ പ്രതികാര ധാഹികളായി നിൽക്കുകയാണ് ഇസ്രയേൽ.ഗാസ യുദ്ധത്തിന് വലിയ വിലയാണ് രാജ്യം നൽകി വരുന്നതെന്ന് നെതന്യാഹു പ്രതികരിച്ചു. ഇതോടെ ഹമാസിനെതിരായ യുദ്ധത്തിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 307 ആയി. കോംബാറ്റ് എഞ്ചിനീയറിംഗ് കോർപ്സിലെ ഡെപ്യൂട്ടി കമ്പനി കമാൻഡറായ 23 കാരനായ ക്യാപ്റ്റൻ വാസിം മഹ്മൂദാണ് തങ്ങളുടെ സൈനികരിൽ ഒരാളെന്ന് സൈന്യം തിരിച്ചറിഞ്ഞു.

മറ്റുള്ളവരുടെ വിശദാംശങ്ങൾ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. റഫയിലേക്കുള്ള കടന്നുകയറ്റത്തിനിടെ, ഇതാദ്യമായാണ് ഇത്രയും വലിയ തിരിച്ചടി ഇസ്രായേൽ സേനക്ക് ലഭിക്കുന്നത്. ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായി നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരവെയാണ് സൈനികരുടെ മരണവാർത്ത പുറത്തുവന്നത്.ദക്ഷിണ റഫ സിറ്റിയിലെ തൽ അസ് സുൽത്താൻ ഡിസ്ട്രിക്റ്റിലാണ് ഇസ്രായേൽ സൈനിക വാഹനങ്ങൾക്കു നേരെ ബോംബാക്രമണം നടത്തി 8 പേരെ ഹമാസ് സായുധ വിഭാഗമായ അൽഖസ്സാം ബ്രിഗേഡ് വധിച്ചത്. തികച്ചും അപ്രതീക്ഷിതവും പതിയിരുന്നുള്ളതുമായ ഗറില്ലാ ആക്രമണമാണ് നടന്നതെന്ന് ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രനേഡ് ഘടിപ്പിച്ച റോക്കറ്റുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.

സൈനികരുടെ രക്ഷക്കെത്തിയ വാഹനത്തിനു നേരെയും ആക്രമണം ഉണ്ടായി. ഏറെ പണിപ്പെട്ടാണ് സൈനികരുടെ മൃതദേഹങ്ങൾ അവിടെ നിന്ന് മാറ്റാനായതെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ ഹാമാസിനുള്ള തിരിച്ചടി അത്ര വിദൂരമല്ല. അതിനിടെ ഇതിലൊന്നും തങ്ങൾ തോൽക്കില്ലെന്ന് ഉറപ്പിച്ച് ഗാസയിൽ യുദ്ധം തുടരുകയാണ് ഇസ്രായേൽ. മധ്യ ഗസ്സയിലെ ദേർ അൽ ബലാഹിൽ ഒരു വീടിന് മുകളിൽ ഇസ്രായേൽ യുദ്ധവിമാനം ബോംബിട്ട് നിരവധി പേരെ കൊലപ്പെടുത്തി. വടക്കൻ ഗാസയിയെ ഇന്തോനേഷ്യൻ ആശുപത്രി സൈന്യം കത്തിച്ചു.

ഇസ്രായേൽ സൈന്യം ആഴ്ചകളായി റാഫ മേഖലയിൽ മുന്നേറുകയാണ്, കഴിഞ്ഞ ദിവസം ആക്രമണത്തിൽ കുറഞ്ഞത് 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് നിർമ്മിച്ച വിപുലമായ തുരങ്ക ശൃംഖലയിൽ ഭൂമിക്ക് മുകളിലുള്ളതും ഒളിപ്പിച്ചതുമായ വലിയ അളവിലുള്ള ആയുധങ്ങൾ റഫയിലെ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സൈനികരുടെ മരണം.

ആക്രമണം വെടിനിർത്തലിനായുള്ള ആഹ്വാനങ്ങൾക്ക് ആക്കം കൂട്ടുകയും സൈന്യത്തിൽ നിന്നുള്ള തീവ്ര ഓർത്തഡോക്സ് ഇളവുകൾക്കെതിരെ ഇസ്രായേലി പൊതുജന രോഷം വർദ്ധിപ്പിക്കുകയും ചെയ്യും. ഗാസയിൽ വെടിനിർത്തലിന് ലോക നേതാക്കൾ സമ്മർദ്ദം ചെലുത്തി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നും ഹമാസ് ആഗ്രഹിക്കുമ്പോൾ, ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (12 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (43 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (1 hour ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (2 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (3 hours ago)

Malayali Vartha Recommends