മെസിൽ വിളമ്പിയ അത്താഴത്തിൽ നടുക്കുന്ന കാഴ്ച്ച; പാമ്പിന്റെ വാൽക്കഷ്ണം; 11 വിദ്യാർഥികൾ ആശുപത്രിയിൽ

മെസിൽ വിളമ്പിയ അത്താഴത്തിൽ പാമ്പിന്റെ വാൽക്കഷ്ണം ബിഹാറിലെ സർക്കാർ എൻജിനീയറിങ് കോളജിലാണ് സംഭവം. പരാതിയുമായി വിദ്യാർഥികൾ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയിൽ ചികിത്സ തേടിയത്.
പാമ്പിന്റെ വാൽകഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങളും വിദ്യാർഥികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് ബങ്കയിലെ സർക്കാർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് . ഭക്ഷണം കഴിച്ച് ഛർദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്‌ടർ പറഞ്ഞു.
പാമ്പിന്റെ വാൽ കണ്ടെത്തിയ സംഭവത്തിൽ പിഴ ഈടാക്കാനും തീരുമാനിച്ചതായി സബ് ഡിവിഷണൽ ഓഫീസർ അവിനാഷ് കുമാർ പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുന്നവരെ മാറ്റും. സംഭവത്തിൽ കോളജ് അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്രിൻസിപ്പലും അധ്യാപകരും എല്ലാ ദിവസവും വിദ്യാർഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭരണകൂടം നിർബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























