വന്‍ ഡിമാന്റ്... ദീര്‍ഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ട്രയല്‍ റണ്‍ ആഗസ്റ്റില്‍ നടക്കുമെന്ന് സൂചന; നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്ക്കുള്ള വന്ദേ മെട്രോയുടെ ട്രയല്‍ റണ്ണും പിന്നാലെയുണ്ടാകും; പ്രീമിയം രാജധാനി, തേജസ് എക്സ്പ്രസ് ട്രെയിനുകളെ വെല്ലുന്ന സൗകര്യങ്ങള്‍

അങ്ങനെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്വാസമായി വന്ദേഭാരത് എത്തുന്നു. ദീര്‍ഘദൂര യാത്രയ്ക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആഗസ്റ്റില്‍ നടക്കുമെന്ന് സൂചന. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര യാത്രയ്ക്കുള്ള വന്ദേ മെട്രോയുടെ ട്രയല്‍ റണ്ണും പിന്നാലെയുണ്ടാകും.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന പ്രീമിയം രാജധാനി, തേജസ് എക്സ്പ്രസ് ട്രെയിനുകളെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്‌ളീപ്പര്‍ ട്രെയിനുകളുടെ വരവ്. പതിനൊന്ന് എ.സി 3 ടയര്‍ കോച്ചുകള്‍. നാല് എ.സി 2 ടയര്‍ കോച്ചുകള്‍. ഒരു ഫസ്റ്റ് ക്‌ളാസ് എ.സി അടക്കം 16 കോച്ചുകള്‍. 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.
എ.സി 3 ടയറില്‍ 611, എ.സി 2 ടയറില്‍ 188, ഫസ്റ്റ് ക്‌ളാസ് എ.സിയില്‍ 24 എന്നിങ്ങനെയാണ് യാത്രാസൗകര്യം. മുകളിലെ ബെര്‍ത്തില്‍ എളുപ്പം കയറാം െബര്‍ത്തുകളില്‍ സുഖയാത്രയ്ക്കായി മെച്ചപ്പെട്ട കുഷ്യനുകള്‍. മിഡില്‍, അപ്പര്‍ ബെര്‍ത്തുകളില്‍ സുഗമമായി കയറാന്‍ രൂപകല്പന ചെയ്ത ഗോവണി, സെന്‍സര്‍ അധിഷ്ഠിത ലൈറ്റിംഗ് എന്നിവയുണ്ട്. രാത്രിയില്‍ വഴി കാണാന്‍ ഇടനാഴികളില്‍ സ്ട്രിപ്പുകള്‍. വന്ദേ ഭാരതിലേതു പോലെ ഓട്ടോമാറ്റിക് വാതിലുകള്‍ഭ ിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്ലറ്റ്.
കുലുക്കം കുറയ്ക്കാന്‍ കോച്ചുകള്‍ക്കിടയില്‍ സെമി-പെര്‍മനന്റ് കപ്ലറുകള്‍കോച്ചുകള്‍ക്കുള്ളിലെ നീക്കം എളുപ്പമാക്കാന്‍ സീല്‍ ചെയ്ത ഗ്യാങ്വേകള്‍. വേഗത മണിക്കൂറില്‍160-180 കിലോമീറ്റര്‍.
അതേസമയം ഉത്തര്‍പ്രദേശിലെ വാരാണസിക്കും പശ്ചിമബംഗാളിലെ ഹൗറയ്ക്കും ഇടയില്‍ പുതിയ മിനി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചു. മണിക്കൂറില്‍ 130 മുതല്‍ 160 വരെ കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഈ ട്രെയിനില്‍ ആറ് മണിക്കൂര്‍ കൊണ്ട് വാരാണസിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് എത്താം. വാരാണസിയില്‍ നിന്നും രാജ്യത്തെ മറ്റ് നഗരത്തിലേക്കുള്ള അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസാണിത്.
ന്യൂഡല്‍ഹിയിലേക്ക് രണ്ടും പട്നയിലേക്കും റാഞ്ചിയിലേക്കും ഓരോന്ന് വീതവും വന്ദേഭാരത് എക്സ്പ്രസുകള്‍ വാരാണസിയില്‍ നിന്ന് പുറപ്പെടുന്നുണ്ട്. വാരാണസി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് മിനി വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ ഹൗറയിലേക്ക് പുറപ്പെടുക. ചെയര്‍കാറുകളും സ്ലീപ്പറുകളും അടക്കം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരത് എക്സ്പ്രസിലുള്ളത്.
കിഴക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ട്രെയിന്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് പുതിയ മിനി വന്ദേഭാരത്. ഇതിലൂടെ ബംഗാളില്‍ നിന്നും സമീപ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കുറഞ്ഞ സമയത്തില്‍ വാരാണസിയിലെത്താന്‍ സാധിക്കും. വാരാണസിയില്‍ നിന്ന് നിലവിലുള്ള ഡല്‍ഹി, പട്ന, റാഞ്ചി സര്‍വീസുകള്‍ ഏറെ ജനപ്രിയമാണ്. പുതിയ മിനി വന്ദേഭാരത് കൂടെ വരുന്നതോടെ രാജ്യത്തെ പ്രധാന വന്ദേഭാരത് ഹബ്ബായി കൂടെ മാറുകയാണ് വാരണാസി.
മിനി വന്ദേഭാരത് സര്‍വീസുകള്‍ കൂടെ ഹിറ്റായതോടെ രാജ്യത്തെ വന്ദേഭാരത് നെറ്റ്വര്‍ക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. പ്രധാന നഗരങ്ങള്‍ തമ്മിലുള്ള റെയില്‍ ബന്ധം വര്‍ധിക്കുന്നത് ടൂറിസം മേഖലയുടെ വികസനത്തിനും സാമ്പദ് ഘടനയുടെ വളര്‍ച്ചയ്ക്കും സഹായിക്കും. കഴിഞ്ഞ വര്‍ഷം ജൂണില്‍ ബെംഗളൂരുവിനും ഡെറാഡൂണിനും ഇടയിലാണ് ആദ്യത്തെ മിനി വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ചെന്നൈയിലെ കോച്ച് ഫാക്ടറിയിലാണ് മിനി വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിക്കുന്നത്. വന്ദേഭാരത് ട്രെയിനുകളില്‍ 16 കോച്ചുകളാണെങ്കില്‍ മിനി വന്ദേഭാരത് ട്രെയിനില്‍ എട്ട് കോച്ചുകളാണുള്ളത്.
ആധ്യാത്മികമായും ആത്മീയമായും പ്രസിദ്ധമായ സ്ഥലമാണ് വാരണാസി. പുണ്യനദിയായ ഗംഗയും അതിന്റെ ആത്മീയതയും ഒരുവശത്തുള്ളപ്പോള്‍ മറുവശത്ത് സന്യാസ ജീവിതങ്ങളും എരിയുന്ന ചിതകമാണുള്ളത്. ഇന്ത്യയുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ നഗരം നൂറ്റാണ്ടുകള്‍ക്കും മുന്നേ രൂപപ്പെട്ടതായി കരുതപ്പെടുന്നു. കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പടെ നിരവധി പ്രധാന ക്ഷേത്രങ്ങള്‍ വാരണസിയിലുണ്ട്. ഗംഗയും ഗംഗാസ്നാനവും അവിടെ നടക്കുന്ന ശവസംസ്‌കാര ചടങ്ങുകളും മോക്ഷത്തിലേക്കുള്ള പാതയാണെന്നുള്ള വിശ്വാസവും കാരണം ഇന്ത്യയുടെ പ്രധാന തീര്‍ഥാടന കേന്ദ്രമായി തുടരുകയാണ് വാരാണാസി. ബനാറസ് പട്ടുകള്‍ ലോകപ്രശസ്തമാണ്.
https://www.facebook.com/Malayalivartha

























