റിപ്പബ്ലിക് ദിനം അടുത്തിരിക്കെ ഡല്‍ഹിയില്‍ സ്‌ഫോടകവസ്തു കണ്ടെടുത്തു, തിരക്കുള്ള ഫ്ലവർ മാര്‍ക്കെറ്റില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തു നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് നിർവീര്യമാക്കി, രാജ്യ തലസ്ഥാനം കനത്ത സുരക്ഷ വലയത്തിൽ

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ദിവസങ്ങൾ അടുത്തിരിക്കെ ഡല്‍ഹിയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി.കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപൂര്‍ ഫ്ലവർ മാര്‍ക്കെറ്റില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തു (ഐ ഇ ഡി) നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് നിർവീര്യമാക്കി.വെള്ളിയാഴ്ച രാവിലെ ഗാസിപൂര്‍ പൂ മാര്‍കെറ്റില്‍ നിന്ന് ഐ.ഇ.ഡി അടങ്ങിയതായി സംശയിക്കുന്ന ഒരു ലോഹപ്പെട്ടി കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ 10.19 മണിയോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംശയാസ്പദമായ ലോഹപ്പെട്ടി മാര്‍ക്കെറ്റില്‍ നിന്ന് കണ്ടെത്തുകയും ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെലിലെ ഉദ്യോഗസ്ഥരും എന്‍എസ്ജിയുടെ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ ടീമും ഫയര്‍ ടെന്‍ഡറുകളും സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. എന്തായാലും സംഭവത്തോടെ ഇവിടെ പരിശോധന നടത്തി.മറ്റ് സ്‌ഫോടകവസ്തുക്കൾ സ്ഥലത്ത് ഇല്ലെന്ന് ഉറപ്പുവരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യ തലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്.
https://www.facebook.com/Malayalivartha