വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ ബന്ധുവായ യുവാവുമൊത്ത് നവവധുവിന്റെ ഡാൻസ്... സഹിക്കാനാകാതെ വരന്‍ പരസ്യമായി വധുവിന്റെ മുഖത്തടിച്ചു! സോഫ്റ്റ് വേയര്‍ എന്‍ജിനിയറായ യുവാവുമായുള്ള വിവാഹം ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്ത യുവതി! സംഭവം ഇങ്ങനെ...

വളരെ വിത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിരുന്നിനിടെ കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹംചെയ്ത് യുവതി. സോഫ്റ്റ് വേയർ എൻജിനിയറായ വരനെ ഉപേക്ഷിച്ചാണ് പ്ലസ്‌ടു വിദ്യാഭ്യാസയോഗ്യതയുള്ള യുവാവിനെ എം.എസ്‌സി.ക്കാരിയായ യുവതി വിവാഹംചെയ്തത്.
വിഴുപുരം ജില്ലയിലെ സെഞ്ചിയിലായിരുന്ന യുവാവിനെ പന്‍ട്രുത്തിയിലേക്ക് വിളിച്ചുവരുത്തിയാണ് നിശ്ചയിച്ച സമയത്ത് വിവാഹം നടത്തിയത്. വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ ബന്ധുവായ യുവാവുമൊത്ത് നൃത്തംചെയ്തതിന്റെ പേരിലാണ് വധുവിനെ വരൻ അടിച്ചത്. ഇതോടെ തനിക്ക് ഈ വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ചെന്നൈയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വേയര്‍ എന്‍ജിനിയറായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച നടത്താനാണ് തീരുമാനിച്ചത്. തലേദിവസം ഓഡിറ്റോറിയത്തില്‍നടന്ന വിരുന്നില്‍ പാട്ടും നൃത്തവുമുണ്ടായിരുന്നു. ആഘോഷത്തിനിടെ വധുവും ബന്ധുവും പാട്ടിനൊത്ത് ചുവടുവെച്ചു. ഇത് ഇഷ്ടപ്പെടാത്ത വരന്‍ പരസ്യമായി വധുവിന്റെ മുഖത്തടിച്ചു.
തുടര്‍ന്ന്, ഇയാളുമായി വിവാഹം വേണ്ടെന്ന് യുവതി അറിയിച്ചു. വധുവിന്റെ അച്ഛന്റെ കാലില്‍വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താന്‍ തീരുമാനിച്ച യുവതിയുടെ രക്ഷിതാക്കള്‍ ബന്ധുവായ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പുതിയ വിവാഹം ഉറപ്പിച്ചു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം.
https://www.facebook.com/Malayalivartha