രാജ്യത്തെ വിവിധ ജില്ലകളിലെ കളക്ടർമാരെ വിളിച്ച് കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി; ജില്ലകളിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ട് അഭിപ്രായം തേടുകയുണ്ടായി
രാജ്യത്തെ വിവിധ ജില്ലകളിലെ കളക്ടർമാരെ വിളിച്ച് കൂട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജില്ലകളിൽ നടപ്പിലാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നേരിട്ട് അഭിപ്രായം തേടുകയുണ്ടായി .വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും നിലവിലെ അവസ്ഥയെക്കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തലിന് വിധേയമാക്കി.
എല്ലാവരും ഒത്തുചേർന്ന് ജില്ലകളിലെ വിവിധ വകുപ്പുകളുടെ വിവിധ പദ്ധതികൾ പൂർത്തീകരിക്കുക എന്നതായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. രാജ്യത്തെ ഒരു ഭാഗവും വികസന പാതയിൽ നിന്ന് വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയാണ് സൂചിപ്പിച്ചത് . രാജ്യത്തുടനീളമുള്ള വളർച്ചയിലും വികസനത്തിലും അസമത്വമുണ്ട്.
ഇത് മറികടക്കാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ സർക്കാർ തുടർച്ചയായി നിരവധി നടപടികൾ കൈക്കൊള്ളുകയായിരുന്നു . എല്ലാ പൗരന്മാരുടെയും ജീവിത നിലവാരം ഉയർത്തുന്നതിനും ജനങ്ങളെ ഉൾക്കൊള്ളിക്കുന്ന വളർച്ച ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമാണിത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
https://www.facebook.com/Malayalivartha