2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കു വധശിക്ഷ, ഏഴു പേര്‍ക്ക് ജീവപര്യന്തം തടവ്

2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്കു വധശിക്ഷ. മുംബൈ മക്കോക്ക കോടതിയുടേതാണ് വിധി. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, ഇഹ്‌തെഷാം സിദ്ദീഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.12 പ്രതികള്‍ കുറ്റക്കാരെന്നു പ്രത്യേക മക്കോക്ക കോടതി കണ്ടെത്തിയിരുന്നു. ഒരാളെ വെറുതെ വിട്ടു. ഇതില്‍ എട്ടുപേര്‍ക്ക് വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
188 പേര്‍ കൊല്ലപ്പെടുകയും 829 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനങ്ങളില്‍ 13 പ്രതികളാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടവരില്‍ ആറു മലയാളികളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 19നു വിചാരണ പൂര്‍ത്തിയായ കേസിലാണ് വിധി. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2008ല്‍ നിര്‍ത്തിവച്ച വിചാരണ 2010ല്‍ പുനരാരംഭിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 192 സാക്ഷികളെ കോടതിയില്‍ വിസ്തരിച്ചു.
2006 ജൂലൈ 11 ന് മുംബൈ വെസ്‌റ്റേണ്‍ ലൈനിലെ ട്രെയിനുകളില്‍ ആര്‍ഡിഎക്‌സ് ഉപയോഗിച്ച് ഏഴ് സ്‌ഫോടനങ്ങള്‍ നടത്തിയെന്നാണ് കേസ്.
ഭീകര വിരുദ്ധ സംഘം (എടിഎസ്) 28 പ്രതികള്‍ക്കെതിരെ 10,667 പേജുകളുള്ള കുറ്റപത്രമാണു തയാറാക്കിയിരുന്നത്. ഇവരില്‍ 13 പേരാണ് അറസ്റ്റിലായത്. \'മകോക\', ഇന്ത്യന്‍ ശിക്ഷാനിയമം, ഇന്ത്യന്‍ സ്‌ഫോടന നിയമം തുടങ്ങിയവയുടെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























