20,000 രൂപയും മോഷ്ടിച്ച് ഭാര്യ ഒളിച്ചോടിയെന്ന പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ; ഭാര്യ ആരുമായി ഒളിച്ചോടിയെന്ന കാര്യത്തിൽ വമ്പൻ ട്വിസ്റ്റ്; ആദ്യ ഭർത്താവിലുണ്ടായ മകനോടൊപ്പം ഒളിച്ചോടി കല്യാണം കഴിച്ച ഭാര്യയെ തിരഞ്ഞിറങ്ങി പോലീസ്; ഒടുവിൽ സംഭവിച്ചത്
ഭാര്യ ഒളിച്ചോടിയെന്ന വേവലാതിയുമായി രണ്ടാം ഭർത്താവ് പോലീസ് സ്റ്റേഷനിലേക്ക് കുതിച്ചെത്തി. ഒളിച്ചോടിയത് ആർക്കൊപ്പമായിരുന്നു എന്നതാണ് വമ്പൻ ട്വിസ്റ്റ്. ആദ്യ ഭർത്താവിലുണ്ടായ മകനോടൊപ്പമായിരുന്നു ഭാര്യ ഒളിച്ചോടിയിരിക്കുന്നത്. ഭാര്യ ഒളിച്ചോടിയപ്പോൾ തന്റെ പണം കൂടെ മോഷ്ടിച്ചായിരുന്നു കടന്നു കളഞ്ഞത്.
20,000 രൂപ എടുത്താണ് ഭാര്യ പോയത് എന്നാണ് ഇന്ദ്രാറാം പരാതിപ്പെട്ടിരിക്കുന്നത്. ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിലുള്ള ബസ്പൂരിലാണ് നാടകീയമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ഭാര്യ മകനോടൊപ്പം ഒളിച്ചോടിയത് മാത്രമല്ല പണം മോഷ്ടിച്ചതും ഇന്ദ്രാറാം പരാതിയിൽ ഉന്നയിച്ചിരിക്കുകയാണ്. ഇന്ദ്രാറാം 11 വർഷം മുൻപായിരുന്നു ബബ്ലി എന്ന യുവതിയെ വിവാഹം കഴിച്ചത്. ഈ ഇടയ്ക്ക് ആദ്യ ഭർത്താവിലുളള മകൻ വീട്ടിലേക്ക് വരാൻ തുടങ്ങിയതോടെയാണ് കാര്യങ്ങൾ കൈ വിട്ട് പോയത്.
ഈ വരവിൽ ഇപ്പോഴത്തെ ഭർത്താവിന് സംശയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ സംശയങ്ങൾ വലിയ കാര്യമാക്കിയെടുത്തില്ല. വീട്ടിൽ സന്ദർശനം കൂടി കൂടി വരികയും ഇരുവരും ഒളിച്ചോടുകയും ചെയ്തു. ശേഷം ഇവർ വിവാഹിതരാകുകയും ചെയ്തു. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു ബബ്ലി. അയാളിൽ ബബ്ലിക്ക് രണ്ട് കുട്ടികളുണ്ട്. ഇന്ദ്രാറാമിനും ബബ്ലിക്കും മൂന്ന് കുട്ടികളാണുള്ളത്.
https://www.facebook.com/Malayalivartha