മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടു പോകുമോ? മഹാരാഷ്ട്രില്‍ പവാറിന്റെ കരുനീക്കം മുഖ്യമന്ത്രിക്കസേരയ്ക്ക്.... മുഖ്യമന്ത്രിക്കസേരയില്‍ കണ്ണുനട്ട് ശരത്പവാര്‍...
മഹാരാഷ്ട്രയിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. എങ്ങോട്ടാണ് അതിന്റെ ദിശയെന്നു വ്യക്തമാകാന്‍ ഇനിയും സമയം എടുത്തേക്കും. ഇപ്പോഴത്തെ സങ്കീര്‍ണതകളില്‍ നിന്നും മുതലെടുക്കാന്‍ കഴിയുമോ എന്ന ചിന്ത എന്‍.സി.പ.നേതാവ് ശരത് പവാറിലും ശക്തമാണ്. രണ്ടുമൂന്നു ദിവസമായി ഒരു സന്യാസിയെപ്പോലെ നിസംഗത ഭാവിച്ച പവാറും ഇപ്പോള്‍ കര്‍ട്ടനു പിറകിലുണ്ട്.
എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ പഠിക്കാനും ഉപദേശിക്കാനും ആളില്ലാത്തതിന്റെ പ്രശ്നങ്ങളിലാണ് മുഖ്യമന്ത്രി ഉദ്ധവ് തക്കാറേ. പ്രായോഗിക ബുദ്ധയില്‍ അദ്ദേഹം അല്പം പിറകിലാണോ എന്നു സംശയിക്കുകയാണ് രാഷ്ട്രീയ വൃത്തങ്ങള്‍. തക്കാറേയുടെ നീക്കങ്ങള്‍ അദ്ദേഹത്തിന് കാര്യമായ ഫലങ്ങള്‍ കൊയ്യാന്‍ അവസരം ഒരുക്കില്ലെങ്കിലും അതിന്റെ ഗുണം പവാറിന് ലഭിച്ചേക്കാന്‍ ഇടമുണ്ട്.
മുഖ്യമന്ത്രി ഉദ്ധവ് തക്കാറേ വരച്ചിട്ട വഴികളിലൂടെ കൃത്യമായി നീങ്ങുകയാണ് ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍. ഏറ്റവും ഒടുവില്‍ വിമത ശിവസേനാ നേതാവ് ഏക് നാഥ് ഷിന്ഡോയേയും അദ്ദേഹത്തോട് ഒപ്പമുള്ള പതിനഞ്ച് അനുയായികളേയും അയോഗ്യരാക്കുമെന്ന് കാണിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ കത്തയച്ചിരിക്കുകയാണ്.
ഇതൊരു ബുദ്ധിപരമായ നീക്കമാണെന്നു വിശേഷിപ്പിക്കാമെങ്കിലും ഇതില്‍ പതിയിരിക്കുന്നൊരാപത്ത് ഉദ്ധവ് തക്കാറേ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. സ്പീക്കര്‍ ഭീഷണിപ്പെടുത്തുന്നതു പോലെ അയോഗ്യത യാഥാര്‍ഥ്യമായാല്‍ മഹാവികാസ് അകാഡി സര്‍ക്കാരില്‍ എന്‍.സി.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. അങ്ങനെ സംഭവവിച്ചാല് മുഖ്യമന്ത്രിപദത്തിന് അദ്ദേഹം അവകാശവാദം ഉന്നയിക്കും. അപ്പോള്‍ ഉദ്ധവിന് മുഖ്യമന്ത്രി സ്ഥാനവും അധികാരവും നഷ്ടപ്പെടും. അതിനുള്ള കരുനീക്കങ്ങള്‍ ശരത്പവാറിന്റെ അണിയറിയില്‍ നിശബ്ദമായി നടക്കുന്നുണ്ട്.
എന്നാല്‍ ഈ നീക്കത്തിനും ഉദ്ദവ് പക്ഷത്തുള്ള അയജ് ചൗദരിയെ ശിവസനാ ശിവസേനാ നേതാവായി നിയമിച്ചതിനും എതിരെ സുപ്രീം കോടതിയെ സമീപിക്കന്‍ ഒരുങ്ങുകയാണ് ഷിന്‍ഡേ. സ്റ്റേ അനുവദിക്കപ്പൈട്ടാല് ഷിന്ഡോയ്ക്ക് സ്പീക്കര്‍ സ്ഥാനത്തേക്ക് ഒരു കൈനോക്കാം. കഴിഞ്ഞ ഒന്നര വര്‍ഷമായി സ്പീക്കര്‍ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ഗവര്‍ണര്‍ ഭഗത് കോഷിയാരി സ്പീക്കര്‍ തെരഞ്ഞടുപ്പു നടത്താന്‍ അനുമതി നല്കിയാല് ഷിന്ഡേയ്ക്ക ബി.ജെ.പി യേയും സ്വതന്ത്രരേയും കൂട്ടുപിടിച്ച് ആ സ്ഥാനം പിടിക്കാന്‍ ശ്രമിക്കാം.
ഷിന്ഡേയുള്പ്പെടെ പതിനാറുപേരെ അയോഗ്യരാക്കിയാല്‍ ഷിന്ഡേപക്ഷം ശേഷിക്കുന്ന 30 എം.എല്‍.എ മാരേയും കൂട്ടി ബി.ജെ.പി പക്ഷത്തേക്കു നീങ്ങിയാല്‍ ഉദ്ധവ് സര്‍ക്കാര്‍ വീഴും, ബി.ജൈ.പിക്കിപ്പോള്‍ 126 എം.എല്‍.എ മാരുണ്ട്, ഇതോടൊപ്പം 30 എംഎല്‍എ മാര്‍ കൂടിച്ചേര്‍ന്നാല്‍ എണ്ണം 153-ആയി. ഇത് കേവല ഭൂരിപക്ഷമായ മായ പതിനഞ്ചിനേക്കാള്‍ മുകളിലായതിനാല്‍ ഉദ്ധവ് തക്കാറേ നിലംപൊത്തും. ഏറ്റവും പുതിയൊരടവുമായി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ് ഉദ്ധവ്.
ശിവസേനാ പ്രവര്‍ത്തകരും തെരുവിലിറക്കുകയാണ് അദ്ദേഹമിപ്പോള്‍ വിമത പക്ഷത്തുള്ള ചില എം.എല്‍.എ മാരേയെങ്കിലും തിരികെപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിനെതിരെ മറുപക്ഷം കൂടി ഇറങ്ങിയാല്‍ ക്രമസമാധാന നിലവഷളാകും. ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുറവിളി നവനീത് കൗര്‍ എം.പി ഉള്പ്പെടയുള്ളവരില് നിന്നുണ്ടാകുന്നുണ്ട്. മഹാരാഷ്ഠ്ര എങ്ങോട്ടാണെന്നരിയാന് ഇനിയും നാള് പിടിച്ചേക്കും.
https://www.facebook.com/Malayalivartha