രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാക്കാന്‍ ബോധശ്രമം, പശുക്കളെ കശാപ്പു ചെയ്തു എന്നാരോപിച്ച് കാശ്മീരില്‍ ഒരാളെ കൊന്നു

പശുക്കളെ കശാപ്പു ചെയ്തു എന്നാരോപിച്ച് കാശ്മീരില്‍ ഒരു വിഭാഗം ആളുകളുടെ ആക്രമണത്തിന് കൗമാരക്കാരന്‍ മരിച്ചു. രാജ്യത്ത് ഗോമാതാവിന്റെ പേരില്‍ നടക്കുന്ന മൂന്നാമത്തെ കൊലയാണിത്.സംഭവത്തെ തുര്‍ന്ന് കാശ്മീരില്‍ വിവിധ ഇടത്തില്‍ സംഘര്‍ഷം ഉഠലെടുത്തു. പത്ത് ദിവസം മുമ്പാണ് സാഹിദ് എന്നായാള്‍ ഉദ്ധംപൂരില്‍ ആക്രമിക്കപ്പെട്ടത്. മൂന്ന് പശുക്കളെ കശാപ്പ് ചെയ്തു എന്ന വ്യാജവാര്‍ത്ത പ്രചരിച്ച ശേഷമായിരുന്നു അക്രമം.
അതേ സമയം പശുക്കള്‍ ചത്തത് ഭക്ഷണത്തില്‍ വിഷം കലര്‍ന്നതുകൊണ്ടാണെന്ന് അധികൃതര്‍ പറഞ്ഞു. ഹിന്ദു ഭൂരിപക്ഷപ്രദേശമായ ഉധംപൂരില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. സാഹിദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയതിട്ടുണ്ട്.
ശ്രീനഗറിലേയ്ക്കുള്ള യാത്രയ്ക്കിടെ ഉദ്ധംപൂരില്‍ സാഹിദിന്റെ ലോറിക്ക് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ സാഹിദ് ഡല്‍ഹിയിലെ ആശുപത്രിയിലാണ് മരിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ സാഹിദിന്റെ സഹായി ഷൗക്കത്തിനെയും ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണവാര്‍ത്ത വന്നതിനെ തുടര്‍ന്ന് ശ്രീനഗറിലും സാഹിദിന്റെ സ്വദേശം ഉള്‍പ്പെടുന്ന അനന്ത് നാഗ് ജില്ലയിലും സംഘര്‍ഷം വ്യാപകമായി. പ്രതിഷേധ പ്രകടനം നടത്തിയവര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
പ്രതിഷേധക്കാരെ വിരട്ടിയോടിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സാഹിദ് ആക്രമിക്കപ്പെട്ട സംഭവം ജമ്മു കാശ്മീര്‍ നിയമസഭയിലും കനത്ത പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷമായ നാഷണല്‍ കോണ്‍ഫറന്‍സ് ബിജെപിക്കും പി.ഡി.പിക്കുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അക്രമികളുടെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമാക്കാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ സമീപനം അപലപനീയമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബിഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതിന് സ്വതന്ത്ര എംഎല്‍എ എഞ്ചിനിയര്‍ റാഷിദിനെ സഭയ്ക്കകത്ത് ബിജെപി എംഎല്‍എമാര്‍ മര്‍ദ്ദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























