Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

18 APRIL 2026 11:52 PM IST
മലയാളി വാര്‍ത്ത

മണ്ഡല പുനര്‍നിര്‍ണയം ചില സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നുണ പ്രചരിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ സംസ്ഥാനങ്ങളുടെയും സീറ്റ് നില ഒരേ അനുപാതത്തില്‍ ആയിരിക്കും വര്‍ധിക്കുക. എല്ലാവര്‍ക്കും ഒരു അവസരമായിരുന്നു. ബില്ല് പാസായാല്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബീഹാറിലും ബംഗാളിലും സീറ്റുകള്‍ വര്‍ധിക്കുമായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ കൊള്ളയടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.

ബില്ല് പാസായിരുന്നുവെങ്കില്‍ ഡിഎംകെയ്ക്ക് കൂടുതല്‍ തമിഴരെ പാര്‍ലമെന്റിലേക്ക് കൊണ്ടുവരാമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനും ഇതേ അവസരം ഉണ്ടായിരുന്നു. സമാജവാദി പാര്‍ട്ടിക്കും സാധിക്കുമായിരുന്നു, കേരളമടക്കം എല്ലാ സംസ്ഥാനങ്ങളും സീറ്റ് വര്‍ധിക്കുമായിരുന്നു. എന്നാല്‍ ഇവര്‍ സ്വന്തം സംസ്ഥാനങ്ങളെയാണ് വഞ്ചിച്ചത്. കോണ്‍ഗ്രസ് വികസനങ്ങളെയും പരിഷ്‌കാരങ്ങളെയും എതിര്‍ക്കുന്ന പാര്‍ട്ടിയാണ്. യു.പിയിലെ ജനങ്ങള്‍ സമാജ് വാദി പാര്‍ട്ടിയോട് പൊറുക്കില്ല. ഡിഎംകെ തമിഴ്‌നാടിനെ വഞ്ചിച്ചുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

മുത്തലാഖ് നിരോധിക്കുന്നതും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും യുസിസി യും കോണ്‍ഗ്രസ് എതിര്‍ത്തു. പരിഷ്‌കാരങ്ങള്‍ എന്ന് കേട്ടാലേ കോണ്‍ഗ്രസിന് വെറുപ്പാണ്. ഡിജിറ്റല്‍ പണമിടപാട്, ജി.എസ്.ടി എന്നിവയെ കോണ്‍ഗ്രസ് എതിര്‍ത്തു.ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിര്‍ക്കുന്നു,എസ്.ഐ.ആറിനെ എതിര്‍ക്കുന്നു
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുന്നത് എതിര്‍ക്കുന്നു. രാജ്യത്തിന്റെ നല്ലതിനായി കൊണ്ട് വരുന്ന എല്ലാത്തിനെയും എതിര്‍ക്കുന്നു. മാവോയിസ്റ്റ് മുക്തമാക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

1947 ല്‍ ഇന്ത്യക്കൊപ്പം മറ്റു പല രാജ്യങ്ങളും സ്വാതന്ത്ര്യം നേടി എന്നാല്‍ പലരും ഇന്ത്യയെക്കാള്‍ ഒരുപാട് മുന്നേറി.വികസനങ്ങളെയും പരിഷ്‌കാരങ്ങളെയും എതിര്‍ക്കുന്ന കോണ്‍ഗ്രസിന്റെ സമീപനമാണ് എല്ലാത്തിനും കാരണം. കോണ്‍ഗ്രസിന്റെ ഈ നെഗറ്റീവ് രാഷ്ട്രീയമാണ് രാജ്യത്തിന്റെ വളര്‍ച്ച തടഞ്ഞത്. പരിഷ്‌കാരങ്ങളെ കുറിച്ച് നുണയും ഒഴിവു കഴിവുകളും കോണ്‍ഗ്രസ് പറഞ്ഞു. പോരാട്ടം കോണ്‍ഗ്രസിന്റെ വികസന വിരുദ്ധ നയങ്ങള്‍ക്ക് എതിരെയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (55 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends