മോഡി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകനെന്ന് പിണറായി, രാജ്യത്ത് പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് നയങ്ങളുടെ സംരക്ഷകനാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി. രാജ്യത്ത് പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുകയാണ്.
വിവാദ പ്രസ്താവനകളുടെ പേരില്‍ ബിജെപി നേതാക്കളെ അമിത് ഷാ ശാസിച്ചത് നാടകമാണ്. വര്‍ഗീയ ശക്തികള്‍ ഇത്രമാത്രം രാജ്യത്തു കരുത്തു നേടിയത് കോണ്‍ഗ്രസ് ഭരണമൂലമാണെന്നും കോണ്‍ഗ്രസിനു എന്നും ഇത്തരക്കാരോട് മൃദുസമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ വര്‍ഗീയശക്തികള്‍ വേരുപിടിക്കാത്തത് ഇടതുപക്ഷത്തിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും കൊണ്ടാണ്.
കേരളത്തിലെ മതവിശ്വാസികള്‍ ഭൂരിപക്ഷവും മതനിരപേക്ഷ ചിന്താഗതിക്കാരാണ്. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചതോടെ ഇടതുപക്ഷത്തിന്റെ ജനപിന്തുണ വര്‍ധിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു എന്നു വര്‍ഗീയ ശക്തികളോട് മൃദുസമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലെ സ്ത്രീകളെ അധിക്ഷേപിച്ച് നടത്തിയ ഫേസ്ബുക്ക് പോസ്റ്റിനെ തള്ളിപ്പറയാന്‍ അദ്ദേഹം തയാറായില്ല. ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത് കോണ്‍ഗ്രസിന്റെ സംസ്‌കാരത്തെക്കുറിച്ചാണ്. അതെങ്ങനെ സ്ത്രീവിരുദ്ധമാകുമെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിനു ചെറിയാന്‍ ഫിലിപ്പ് തന്നെ വിശദീകരണം നല്കിയിട്ടുണ്‌ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























