നിലവിലുള്ള സംവരണ നയത്തെ പിന്തുണയ്ക്കുമെന്ന് ആര്‍.എസ്.എസ്

രാജ്യത്ത് സാമൂഹ്യനീതി ഉറപ്പുവരുത്താനായി നിലവിലുള്ള സംവരണ നയത്തെ പിന്തുണയ്ക്കുമെന്ന് ആര്‍.എസ്.എസ്. സംവരണ നയത്തെക്കുറിച്ചുള്ള ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ബീഹാര്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് വിശദീകരണവുമായി സംഘടന രംഗത്ത് എത്തിയത്.
ബീഹാറില്‍ നാലില്‍ മൂന്ന് സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ട് ബിജെപിയും രംഗത്ത് എത്തിയിട്ടുണ്ട്. വിശാലസഖ്യം വിജയം അവകാശപ്പെട്ടതിനുപിന്നാലെയാണ് ബിജെപിയും ഇതേ വാദവുമായി വാര്‍ത്താ സമ്മേളനം വിളിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി 13 റാലികളില്‍ കൂടി പങ്കെടുക്കുമെന്നും ബിജെപി അറിയിച്ചു.
ബി.ജെ.പി ബീഹാറില്‍ പരാജയപ്പെടുമെന്ന സാക്ഷി മഹാരാജിന്റെ വാക്കുകള്‍ വ്യക്തിപരമാണെന്നാണ് ബിജെപി പറഞ്ഞത്. ബീഹാറിലെ ആദ്യ രണ്ടുഘട്ട വോട്ടെടുപ്പിലും ജെഡിയു ആര്‍ജെഡി കോണ്‍ഗ്രസ് സഖ്യം മേല്‍ക്കൈ നേടിയെന്ന വിലയിരുത്തല്‍ ബിജെപി ക്യാമ്പിനെ നിരാശയിലാക്കിയിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ബിജെപിയുടെ പുതിയ അവകാശവാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























