ജമ്മുകശ്മീരില്‍ സംഘര്‍ഷം, വിഘടനവാദികളെ വീട്ടുതടങ്കലിലാക്കി സര്‍ക്കാര്‍, ബന്ത് തുടരുന്നു

ഗോവധം ആരോപിച്ച് ആക്രമിക്കപ്പെട്ട യുവാവ് മരിച്ചതിനെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബന്ത് തുടങ്ങി. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ട്. അനന്ത് നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യാസിന്‍ മാലിക് അടക്കമുള്ള വിഘടനവാദികളെ വീട്ടുതടങ്കലിലാക്കി. കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വ്യാപകമായ അക്രമ സംഭവങ്ങളാണ് ജമ്മു കാശ്മീരില്‍ അരങ്ങേറിയത്.
മൂന്ന് പശുക്കളെ കശാപ്പ് ചെയ്തു എന്ന വ്യാജ വാര്‍ത്തയെത്തുടര്‍ന്ന് ഉധംപൂരില്‍ ആക്രമിക്കപ്പെട്ട സാഹിദ് അഹമ്മദ് എന്ന ട്രക്ക് ഡ്രൈവറാണ് മരിച്ചത്. ഒക്ടോബര്‍ ഒന്നിനായിരുന്നു ആക്രമണം. മരണവാര്‍ത്തയെത്തുടര്‍ന്ന് ശ്രീനഗറിലും സാഹിദിന്റെ സ്വദേശം ഉള്‍പ്പെടുന്ന അനന്ത് നാഗിലും സംഘര്‍ഷം വ്യാപകമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























