മോശം ജനങ്ങളെല്ലാം ജീവിക്കുന്നത് ഡല്‍ഹിയിലാണെന്ന് കരുതുന്നില്ലെന്ന് കേജ്‌രിവാള്‍, കുറ്റവാളികള്‍ക്ക് നിയമത്തില്‍ ഭയമില്ല

മോശം ജനങ്ങളെല്ലാം ജീവിക്കുന്നത് ഡല്‍ഹിയിലാണെന്ന് താന്‍ കരുതുന്നില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കൊല്‍ക്കത്ത, ന്യൂയോര്‍ക്ക്, ലണ്ടന്‍, വാരണാസി എന്നിവിടങ്ങളിലുള്ളവരെല്ലാം വിശുദ്ധരാണെന്നും കരുതുന്നില്ല. കുറ്റവാളികള്‍ക്ക് നിയമത്തില്‍ ഭയമില്ലാതായാണ് ഡല്‍ഹിയില്‍ മാനഭംഗക്കേസുകള്‍ വര്‍ധിക്കാന്‍ മുഖ്യകാരണം. തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് മാനഭംഗം ചെയ്യുന്നയാള്‍ക്ക് അറിയാമെന്നും കേജ്!രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ രണ്ടു പിഞ്ചുകുട്ടികള്‍ മാനഭംഗത്തിനിരയായതിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് പഠിക്കാനായി മന്ത്രിമാരടങ്ങിയ പ്രത്യേക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. നിയമ മന്ത്രി മനീഷ് സിസോദിയയാണ് ഇതിന്റെ തലവന്‍. മാനഭംഗക്കേസുകളിലെ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക, തീര്‍പ്പാക്കാതെ കിടക്കുന്ന മാനഭംഗക്കേസുകളുടെ എണ്ണം ശേഖരിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. മാനഭംഗക്കേസുകളില്‍ പ്രതികളാകുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കുന്നതിനായുള്ള സാധ്യതകളെക്കുറിച്ചും സമിതി പരിശോധിക്കും. മാനഭംഗക്കേസുകളിലെ ജുവൈനല്‍ പ്രതികളുടെ പ്രായം 15 വയസ്സായി കുറയ്ക്കാനും സമിതി ശുപാര്‍ശ ചെയ്യും. 15 ദിവസത്തിനകം സമിതി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കേജ്രിവാള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























