Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കാശ്മീര്‍ നിയമസഭയില്‍ മര്‍ദ്ദനമേറ്റ സ്വതന്ത്ര എം.എല്‍.എ. ഷെയ്ക്ക് അബ്ദുള്‍ റഷീദിനു നേര്‍ക്ക് ഡല്‍ഹിയില്‍ കരിമഷി ആക്രമണം.

20 OCTOBER 2015 08:14 AM IST
മലയാളി വാര്‍ത്ത.

ഗോവധ നിരോധനത്തിനെതിരേ പ്രതിഷേധ സൂചകമായി ബീഫ് പാര്‍ട്ടി നടത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീര്‍ നിയമസഭയില്‍വച്ച് ബി.ജെ.പി. എം.എല്‍.എമാരുടെ മര്‍ദനമേറ്റ സ്വതന്ത്ര എം.എല്‍.എ. ഷെയ്ക്ക് അബ്ദുള്‍ റഷീദി (എന്‍ജിനീയര്‍ റഷീദ്)നു നേര്‍ക്ക് ഡല്‍ഹിയില്‍ കരിമഷി ആക്രമണം.
പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനശേഷം പുറത്തിറങ്ങി ചില മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴാണ് ഗോമാതാവിനെ അപമാനിക്കാന്‍ ഇന്ത്യ അനുവദിക്കില്ല എന്ന മുദ്രാവാക്യം മുഴക്കി മൂവര്‍ സംഘം അദ്ദേഹത്തിന്റെ മുഖത്ത് കരിമഷി ഒഴിച്ചത്. ഹിന്ദു സേന എന്ന തീവ്രവലതുപക്ഷ സംഘടനയാണ് ആക്രമണത്തിനു പിന്നില്‍. പാക് മുന്‍ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങിന്റെ സംഘാടകനും ബി.ജെ.പിയുടെ മുന്‍ ഉപദേഷ്ടാവും ചിന്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരേ മുംബൈയില്‍ ശിവസേന കരിമഷി പ്രയോഗിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച ആ
സംഭവത്തിന്റെ ഓര്‍മകള്‍ വിട്ടുംമാറുംമുമ്പേയാണ് ഇന്നലെ ഡല്‍ഹിയില്‍ കരി മഷി പ്രയോഗിച്ചത്. കഴിഞ്ഞ 12നായിരുന്നു മുംബൈയില്‍ കരിമഷി പ്രയോഗിച്ചത്.
ശ്രീനഗറിലെ എം.എല്‍.എ. ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയതില്‍ പ്രതിഷേധിച്ചാണ് സംഘം റഷീദിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റിലായി. തന്നെ ആക്രമിച്ചവര്‍ക്ക് ഭ്രാന്താണെന്നും കശ്മീരിലെ ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ നോക്കുന്നവരുടെ ചെയ്തികള്‍ ലോകം മുഴുവന്‍ കാണട്ടെ എന്നും റഷീദ് പ്രതികരിച്ചു. പാകിസ്താനിലെ താലിബാന്‍ വല്‍ക്കരണത്തെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ 9ന് കശ്മീരിലെ ഉധംപുരില്‍ മൂന്ന് പശുക്കളുടെ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം രണ്ട് ട്രക്ക് ഡ്രൈവര്‍മാര്‍ക്കു നേരേ പെട്രോള്‍ ബോംബ് എറിയുകയും പൊള്ളലേറ്റ സാഹിദ് അഹമ്മദ്(19) കഴിഞ്ഞ ദിവസം സഫ്ദര്‍ജങ് ആശുപത്രിയില്‍ മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മാപ്പുപറയണമെന്ന ആവശ്യമുന്നയിച്ച് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിനു ശേഷമാണ് എന്‍ജിനീയര്‍ റഷീദിനു നേരെ കരിമഷി പ്രയോഗിച്ചത്. ഉധംപൂരില്‍ ആക്രമണത്തിനിരയായ ട്രക്ക് െ്രെഡവര്‍മാരുടെ ബന്ധുക്കളും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു. ഇവരുടെ മേലും മഷി പ്രയോഗിച്ചു. താന്‍ ബീഫ്, മട്ടണ്‍, ചിക്കന്‍ തുടങ്ങിയവ കഴിക്കാറില്ലെന്നും എന്നാല്‍ എം.എല്‍.എ. ഹോസ്റ്റലില്‍ നടത്തിയ ബിഫ് പാര്‍ട്ടി പ്രതിഷേധത്തിന്റെ ഭാഗമായിരുന്നെന്നും റഷീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദാദ്രി കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഉത്തര്‍പ്രദേശ് സര്‍ക്കാരിനാണെങ്കില്‍ ഉധംപുരിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ബി.ജെ.പിയും, പി.ഡി.പിയും ഏറ്റെടുക്കണമെന്നും റഷീദ് പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള കരിമഷി ആക്രമണത്തെ വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends