ശിവസേനയുടെ ഭീഷണി: പാക്ക് ഗസല്‍ ഗായകന്‍ ഗുലാം അലി സംഗീത പരിപാടി ഉപേക്ഷിച്ചു, ഗുലാം അലി ഇക്കാര്യം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു

പാക്കിസ്ഥാന്‍ ഗസല്‍ ഗായകന്‍ ഗുലാം അലി ഡല്‍ഹിയില്‍ നടത്താനിരുന്ന സംഗീത പരിപാടി ഉപേക്ഷിച്ചു. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്. ഗുലാം അലി ഇക്കാര്യം ഡല്‍ഹി സര്‍ക്കാരിനെ അറിയിച്ചു. നവംബര്‍ എട്ടിനാണു പരിപാടി നിശ്ചയിച്ചിരുന്നത്. നേരത്തേ ശിവസേനയുടെ പ്രതിഷേധത്തെത്തുടര്‍ന്നു മുംബൈയിലെ സംഗീത പരിപാടിയും ഉപേക്ഷിച്ചിരുന്നു. ലാഹോറില്‍ സംസാരിച്ച ശേഷമാണ് ഭീഷണിയുെട പശ്ചാത്തലത്തില്‍ പരിപാടി നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചത്.
ഇതിന് മുമ്പ് ഡല്‍ഹിയില്‍ ഗസല്‍ സന്ധ്യ നടത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ഗുലാം അലിയെ ക്ഷണിക്കുകയായിരുന്നു. കേജ്‌രിവാളിനെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗുലാം അലിയെ ക്ഷണിച്ചിരുന്നു. കേജ്‌രിവാള്‍ ഗുലാം അലിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്.
തുടര്‍ന്ന് ക്ഷണം ഗുലാം അലി സ്വീകരിക്കുകയായിരുന്നു. നേരത്തെ മുംബൈ മാട്ടുംഗയിലെ ഷണ്മുഖാനന്ദ ഹാളില്‍ നടത്താനിരുന്ന കച്ചേരി തടയുമെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. പാകിസ്ഥാന്‍ തങ്ങളുടെ സൈനികരെ കൊലപ്പെടുത്തുമ്പോള്‍ അവരുമായി സാംസ്‌കാരിക ബന്ധമുണ്ടാക്കാനാകില്ലെന്നാണ് ശിവസേനയുടെ വാദം.
പാകിസ്താനുമായി യാതൊരു സാംസ്‌കാരിക പരിപാടികള്‍ക്കും തയ്യാറല്ലെന്നാണ് ശിവസേന പരിപാടിയെ എതിര്‍ക്കുന്നതിന് കാരണമായി പറഞ്ഞത്. ചുപ്‌കെ ചുപ്‌കെ രാത് ദിന്, അപ്‌നെ ദൂന്‍ മേം രഹ്താ ഹൂം തുടങ്ങിയ ഗസലുകളുമായി സംഗീതപ്രേമികളുടെ മനസ്സില്‍ ഇടംപിടിച്ച ഗുലാം അലി 1960 മുതല്‍ ഗസല്‍ രംഗത്ത് സജീവമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























