ബിഹാറില്‍ നവവധു ആസിഡ് കുടിച്ച് ജീവനൊടുക്കി....

ബിഹാറിലെ മന്‍ജൗളില്‍ നവവധു ആസിഡ് കുടിച്ച് മരിച്ചു. അഞ്ജലി എന്ന 21കാരിയാണ് മരിച്ചത്. ബെഗുസാരായിലെ സദര്‍ ആശുപത്രിയിലാണ് യുവതി മരിച്ചത്. ഇത് സ്ത്രീധന കൊലപാതകമാണെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് പരാതി നല്‍കി.
മൂന്നു മാസം മുമ്ബാണ് ഇവരുടെ വിവാഹം കഴിയുന്നത്. സ്ത്രീധനമായി രണ്ടു ലക്ഷം രൂപയും ബൈക്കും നല്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു എന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. വ്യാഴാഴ്ചയോടെ അഞ്ജലിയുടെ ഭര്‍ത്താവ് ബാല്‍മികി സഹിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണ്.
ആസിഡ് കുടിച്ചതിനെ തുടര്‍ന്ന് അഞ്ജലിയെ ആദ്യം മന്‍ജൗളയിലുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഒരാഴ്ചയോളം ജീവന് വേണ്ടി മല്ലിട്ട അഞ്ജലിയുടെ നില വഷളാവുകയും തുടര്‍ന്ന് ബെഗുസാരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം നടന്ന ദിവസം അഞ്ജലിയുമായി വഴക്കുണ്ടായെന്നും രോക്ഷാകുലനായ താന്‍ സ്വയം ആസിഡ് കുപ്പികൊണ്ട് തലക്കടിച്ച് ബോധരഹിതനായെന്നും ബോധം വന്നപ്പോള്‍ അഞ്ജലി ആശുപത്രിയിലാണെന്നാണ് അറിഞ്ഞതെന്നും ബാല്‍മികി പറയുന്നു. എല്ലാ സാധ്യതകളും പരിശോധിച്ച് കേസ് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha