സുപ്രീംകോടതിയെ ചോദ്യം ചെയ്തു: അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസ്

ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍ജെഎസി) ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ ഉത്തര്‍പ്രദേശിലെ മഹോബ കോടതിയുടെ നിര്‍ദേശം. മന്ത്രിയുടെ പ്രസ്താവന കോടതി അലക്ഷ്യമാണെന്ന് നിരീക്ഷിച്ച കോടതി സ്വമേധയാ കേസെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയായിരുന്നു.
സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) അങ്കിത് ഗോല്‍ ആണ് ജയ്റ്റ്‌ലിക്കെതിരെ ഐപിസി 505, ഐപിസി 124(എ) തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 19-ന് നേരിട്ട് ഹാജരാകാനും മന്ത്രിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് കുല്‍പഹര്‍ പൊലീസ് സ്‌റ്റേഷനിലാണ് ജയ്റ്റ്!ലിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുപ്രീം കോടതി വിധിയില്‍ തെറ്റായ വാദഗതികളാണുള്ളതെന്നായിരുന്നു ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ജനാധിപത്യം \'തിരഞ്ഞെടുക്കപ്പെടാത്തവരുടെ സ്വേച്ഛാധിപത്യ\'മാകരുതെന്നും \'തിരഞ്ഞെടുക്കപ്പെട്ടവരെ\' അവഗണിക്കുന്നത് അപകടകരമാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യമെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണു വിധിയുണ്ടായത്. പക്ഷേ, പാര്‍ലമെന്ററി ജനാധിപത്യം, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, മന്ത്രിസഭ, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങിയ ഭരണഘടനാ അടിസ്ഥാനങ്ങള്‍ അവഗണിക്കപ്പെട്ടു. ഭരണഘടനാ കോടതിയിലെ വിധികളില്‍ ഭരണഘടനാ തത്വങ്ങളനുസരിച്ചാകണം വ്യാഖ്യാനങ്ങള്‍. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍നിന്നു സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്നു ഭരണഘടനാ തത്വമില്ലെന്നുമായിരുന്നു ജയ്റ്റിലിയുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























