പ്രിയങ്കയെ രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരിയായി കരുതിയിരുന്നതിന് വെളിപ്പെടുത്തല്‍, ഭാവിയില്‍ പ്രിയങ്ക വലിയ രാഷ്ട്രീയ നേതാവ് ആകുമെന്നും ഇന്ദിര വിശ്വസിച്ചു

ഇന്ദിരാ ഗാന്ധി തന്റെ മരണം മുന്നില്‍ക്കണ്ടെന്നും പ്രിയങ്ക ഗാന്ധിയെ രാഷ്ട്രീയ പിന്തുടര്‍ച്ചക്കാരിയായി കരുതിയെന്നുമുള്ള വെളിപ്പെടുത്തലുകളുമായി വെറ്ററന്‍ കോണ്‍ഗ്രസ് നേതാവ് എം.എല്‍. ഫൊതേദാര്‍. ഇന്ദിരാ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്നു ഫൊതേദാര്‍. തന്റെ പ്രതിബിംബം പ്രിയങ്കയിലാണ് ഇന്ദിര ദര്‍ശിച്ചത്. ഭാവിയില്‍ പ്രിയങ്ക വലിയ രാഷ്ട്രീയ നേതാവ് ആകുമെന്നും ഇന്ദിര വിശ്വസിച്ചു.
അടുത്ത നൂറ്റാണ്ട് പ്രിയങ്കയുടേതാകുമെന്ന് അവര്‍ കരുതിയതായി ഫൊതേദാര്‍ ഒരു ദേശീയ മധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കൊല്ലപ്പെടുന്നതിനു മൂന്നു ദിവസം മുമ്പ് അമ്പലത്തില്‍ പോയി മടങ്ങിയെത്തി വിശ്രമിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ തന്നോട് ഇന്ദിര പറഞ്ഞതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യങ്ങള്‍ രാജീവ് ഗാന്ധിയോടും സോണിയാ ഗാന്ധിയോടും പറഞ്ഞിരുന്നതായും ഫൊതേദാര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ മരണത്തെക്കുറിച്ച് ദര്‍ശനമുണ്ടായെന്ന് ഇന്ദിര പറഞ്ഞു. ചുക്കിച്ചുളിഞ്ഞ ഒരു മരം കണ്ടതായും അതു തന്റെ അന്ത്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും റസ്റ്റ് ഹൗസിലേക്കുള്ള മടക്കയാത്രയില്‍ കാറില്‍വച്ച് ഇന്ദിരാ ഗാന്ധി പറഞ്ഞതായി ഫൊതേദാര്‍ വെളിപ്പെടുത്തി. 1984 ഒക്‌ടോബര്‍ 31-നാണ് ഇന്ദിരാ ഗാന്ധി വെടിയേറ്റു മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























