ദളിത് കുടുംബത്തെ കത്തിച്ച സംഭവം: രാഹുല്‍ ഗാന്ധി ഹരിയാന ഗ്രാമം സന്ദര്‍ശിച്ചു

ഉയര്‍ന്ന ജാതിക്കാര്‍ നാലംഗ ദളിത് കുടുംബത്തെ പെട്രോള്‍ ഒഴിച്ചു കത്തിച്ച ഹരിയാനയിലെ ഗ്രാമത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. ആക്രമണത്തിനു ഇരയായ രണ്ടു കുട്ടികളുടെ പിതാവിനെ രാഹുല്‍ അനുശോചനം അറിയിച്ചു. ഇന്നു രാവിലെയാണ് രാഹുല്‍ സംഭവം നടന്ന ഹരിയാനയിലെ ഫരീദാബാദിലെ സോന്‍പേട് ഗ്രാമത്തില്‍ എത്തിയത്.
അതിനിടെ സംഭവത്തിലെ കുറ്റക്കാരെ ഉടന്‍ കണ്‌ടെത്തണമെന്ന് ആവശ്യപ്പെട്ട് ദളിത് വിഭാഗക്കാര്‍ കുട്ടികളുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന പോലീസ് നാല് പേരെ ഇതുവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
കുറ്റക്കാരെ എത്രയും വേഗം കണ്‌ടെത്തിയില്ലെങ്കില്‍ രൂക്ഷമായ സമരം തുടങ്ങുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് കാവല്‍ പ്രദേശത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും മരിച്ച കുട്ടികളുടെ ബന്ധുക്കളെ സന്ദര്‍ശിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























