Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോട്ടോയില്‍ മുഖം വരാനല്ലേ വന്നതെന്നു മാദ്ധ്യമപ്രവര്‍ത്തകന്‍; ക്ഷുഭിതനായി രാഹുല്‍ ഗാന്ധി,(വീഡിയോ)

22 OCTOBER 2015 10:06 AM IST
മലയാളി വാര്‍ത്ത.

More Stories...

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

വ്യത്യസ്ത പരിവേഷവുമായി രാഹുല്‍ വാര്‍ത്തകളില്‍ നിറയുന്നു. \'ഇതു ഫോട്ടോ ഓപ്പറേഷനാണോ?\' ചോദ്യം ഒരു മാദ്ധ്യമപ്രവര്‍ത്തകന്റേതാണ്. ചോദിച്ചത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും. ചോദ്യം കേട്ട് രാഹുല്‍ ഗാന്ധി മാദ്ധ്യമപ്രവര്‍ത്തകനോടു ക്ഷോഭിക്കുകയും ചെയ്തു.
സവര്‍ണര്‍ തീവച്ചു കൊന്ന രണ്ടു ദളിത് കുരുന്നുകളുടെ വീടു സന്ദര്‍ശിക്കാന്‍ രാഹുല്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഈ സന്ദര്‍ശനം ഫോട്ടോയില്‍ മുഖംകാണിക്കാനുള്ള അവസരത്തിനല്ലേയെന്ന ചോദ്യമാണ് രാഹുലിനെ കുപിതനാക്കിയത്.
ഇവിടെയുള്ള ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ ചോദ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ രാജ്യത്തു മരിച്ചു കൊണ്ടിരിക്കുന്നു. കാരണമൊന്നുമില്ലാതെ മര്‍ദിക്കപ്പെടുന്നു. എന്നിട്ടും മൗനം പാലിക്കുന്ന പലരുമുണ്ടെന്നും രോഷാകുലനായി മാദ്ധ്യമപ്രവര്‍ത്തകനോടു രാഹുല്‍ പറഞ്ഞു.
താന്‍ ഇവിടെ വീണ്ടും വീണ്ടും വരുമെന്നും മാദ്ധ്യമപ്രവര്‍ത്തകനോടു കയര്‍ത്തു രാഹുല്‍ പറഞ്ഞു. തന്റെ കുട്ടികള്‍ മരിച്ചത് അവര്‍ പാവപ്പെട്ടവരായിപ്പോയതിനാലാണെന്ന് പിതാവ് തന്നോട് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടതായും രാഹുല്‍ പറഞ്ഞു.
ഫരീദാബാദിന് സമീപം സുനപ്പേഡ് ഗ്രാമത്തിലെ ജിതേന്ദറിന്റെ കുടുംബത്തിനു നേരെയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയോടെ സവര്‍ണ വിഭാഗക്കാര്‍ ആക്രമണം നടത്തിയത്. രാജ്യതലസ്ഥാനത്തു നിന്നും വെറും 30 കിലോമീറ്റര്‍ മാത്രം അകലെയാണ് ഫരീദാബാദ്. ജിതേന്ദര്‍ എന്നയാളുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. പത്തംഗ സംഘം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതിനെ തുടര്‍ന്ന് രണ്ടുവയസും പത്തുമാസം പ്രായവുമുള്ള പിഞ്ചുകുട്ടികളാണ് പൊള്ളലേറ്റ് മരിച്ചത്. ജിതേന്ദറിന്റെ ഭാര്യ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലുമാണ്.
തങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതുകൊണ്ടു ഗ്രാമം തന്നെ ഉപേക്ഷിച്ചു പോകുകയാണെന്നും ജിതേന്ദര്‍ പറഞ്ഞിരുന്നു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും സവര്‍ണ വിഭാഗക്കാര്‍ ഇനിയും ആക്രമിക്കുമെന്നു ഭയമുണ്ടെന്നും ജിതേന്ദര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ജിതേന്ദറിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയത്. അതിനിടെ കുട്ടികളുടെ മൃതദേഹവുമായി ജനക്കൂട്ടം ഹരിയാനയില്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.

പുതിയ ക്ഷോഭിക്കുന്ന യുവത്വമായ രാഹുലിന് ഈ വിഷയത്തില്‍ വന്‍ ജനപ്രീതിയാണ് ലഭിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (2 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (3 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (3 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (9 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends