ദലിത് കുടുംബത്തെ അവഹേളിച്ച് കേന്ദ്രമന്ത്രി വി.കെ. സിങ്

ഹരിയാനയില്‍ ജാതിപ്പോരിനെത്തുടര്‍ന്ന് ആക്രമണത്തിനിരയായ ദലിത് കുടുംബത്തെ അവഹേളിച്ച് കേന്ദ്രമന്ത്രി. ആരെങ്കിലും നായ്ക്കു നേരെ കല്ലെറിഞ്ഞാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദികളല്ലെന്ന് സൈനിക മുന്‍ മേധാവിയും കേന്ദ്ര മന്ത്രിയുമായ വി.കെ. സിങ് പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിനു പിന്നില്‍. ഇത്തരം സംഭവങ്ങളെ സര്‍ക്കാരുമായി ബന്ധപ്പെടുത്തേണ്ട. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ സുന്‍പേഡ് ഗ്രാമത്തിലാണ് ദലിത് കുടുംബത്തെ ജീവനോടെ പെട്രോളൊഴിച്ചു കത്തിച്ചത്. രണ്ടു കുട്ടികള്‍ വെന്തു മരിച്ചു. രണ്ടര വയസുള്ള വൈഭവ്, പതിന്നൊന്നു മാസം പ്രായമുള്ള ദിവ്യ എന്നിവരാണു മരിച്ചത്. കുട്ടികളുടെ അമ്മ രേഖ, പിതാവ് ജിതേന്ദര്‍ എന്നിവര്‍ക്കു പൊള്ളലേറ്റു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























