കാര്‍ ഉപേക്ഷിച്ച് കേജ്‌രിവാള്‍, ഡല്‍ഹിയില്‍ മുഖ്യമന്ത്രി സൈക്കിളില്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് മാതൃകയായി

ഡല്‍ഹിയില്‍ കാര്‍ സ്വതന്ത്ര ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തന്റെ സ്വന്തം കാര്‍ ഉപേക്ഷിച്ച് സൈക്കിളില്‍ സഞ്ചരിച്ച് ജനങ്ങള്‍ക്ക് മാതൃകയായി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റു മന്ത്രിസഭാംഗങ്ങള്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഒപ്പംകൂടി. പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുക കൂടിയായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം.
യാത്രയ്ക്കായി ജനങ്ങള്‍ ബസുകളെ ആശ്രയിക്കുകയാണെങ്കില്‍ അത് സംസ്ഥാനത്തിന് നല്‍കാവുന്ന വലിയൊരു സംഭാവന ആയിരിക്കുമെന്ന് കേജ്‌രിവാള്‍ പറഞ്ഞു.രാജ്യതലസ്ഥാനത്തെ ആദ്യ കാര്‍ സ്വതന്ത്ര ദിനത്തില്‍ പങ്കാളിയാവുന്നതിന് വേണ്ടി കേജ്‌രിവാള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കഠിന സൈക്കിള്‍ പരിശീലനത്തിലായിരുന്നു. റെഡ് ഫോര്‍ട്ട് മുതല്‍ ഇന്ത്യാഗേറ്റ് വരെ ആണ് കാര്‍ സ്വതന്ത്ര ദിനമായി ആചരിച്ചത്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 12വരെയാണ് പരിപാടി. ഈ സമയത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ കൂടുതല്‍ ബസുകളും സര്‍വീസ് നടത്തും. പരിപാടിക്ക് പിന്തുണ അര്‍പ്പിച്ച് ചില ഓട്ടോ െ്രെഡവര്‍മാര്‍ സൗജന്യ സര്‍വീസും നടത്തി. ഗതാഗതമന്ത്രി ഗോപാല്‍ റായ് ആണ് ഈ പരിപാടിയുടെ ബുദ്ധികേന്ദ്രം. ഇനി മുതല്‍ എല്ലാ മാസവും 22ന് കാര്‍ സ്വതന്ത്ര ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാര്‍ സ്വതന്ത്ര ദിനത്തിന് നേരത്തെ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍നന് ഗവര്‍ണര്‍ നജീബ് ജങ് ഇടപെടുകയും അനുമതി നല്‍കുകയുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























