ഹരിയാനയില്‍ രണ്ടു ദലിത് ബാലന്മാരെ ചുട്ടുകൊന്നതിനു പിന്നാലെ ഒരു ദലിത് ബാലന്‍ കൂടി കൊല്ലപ്പെട്ടു

രണ്ടു ദലിത് ബാലന്മാരെ ചുട്ടുകൊന്നതിനെ പിന്നാലെ ഹരിയാനയില്‍ ഒരു ദലിത് ബാലന്‍കൂടി കൊല്ലപ്പെട്ടു. പ്രാവിനെ മോഷ്ടിച്ചെന്ന പേരില്‍ സോനിപത്തിലെ ഗൊഹാന പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്ത 14 കാരന്‍ ഗോവിന്ദയാണ് മരിച്ചത്. ഗൊഹാനയിലെ ഗോവിന്ദപുരയില്‍ വീടിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ ഗൊഹാന പൊലീസ് സ്‌റ്റേഷനിലെ രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസെടുത്തു. പ്രദേശവാസികള്‍ മൂന്നു മണിക്കൂര്‍ റെയില്‍വേ ട്രാക് ഉപരോധിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്.
അയല്‍വാസിയുടെ പ്രാവിനെ മോഷ്ടിച്ചെന്നായിരുന്നു ഗോവിന്ദക്കെതിരെയുള്ള പരാതിയെന്ന് സഹോദരന്‍ ഗൗതം പറഞ്ഞു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇരുകൂട്ടരും സ്‌റ്റേഷനിലത്തെിയിരുന്നതായി പൊലീസ് പറഞ്ഞു. ഗോവിന്ദിന്റെ മരണത്തിനുപിന്നില്‍ പൊലീസാണെന്ന് കുടുംബം ആരോപിച്ചു.
https://www.facebook.com/Malayalivartha

























