പതിനാറുകാരി 20 ദിവസത്തിനുള്ളില്‍ മൂന്നുതവണ കൂട്ടമാനഭംഗത്തിനിരയായി, ഒരാള്‍ അറസ്റ്റിലായി

ലോകത്തെ ഞെട്ടിച്ച് വീണ്ടുമൊരു കൂട്ടമാനഭംഗം. പതിനാറുവയസുകാരിയെ 20 ദിവസത്തിനുള്ളില്‍ മൂന്നുതവണ കൂട്ടമാനഭംഗം ചെയ്തു. മൂന്ന് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്തോ കുടിക്കാന്‍ തന്നെ ശേഷം മൂന്നുപേരും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. അവര്‍ക്കു വഴങ്ങിക്കൊടുത്തില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
സെപ്റ്റംബറില്‍ കോളജില്‍ പോകാന്‍ ഓട്ടോറിക്ഷയ്ക്കായി കാത്തു നിന്നപ്പോള്‍ ബൈക്കിലെത്തിയ സല്‍മാന്‍ ഖാന്‍ എന്നയാള്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് അയാളുടെ നമ്പര്‍ ഡയല്‍ചെയ്തു. ഉടന്‍ തന്നെ പെണ്‍കുട്ടി ഫോണ്‍ തിരിച്ചുവാങ്ങി. തുടര്‍ന്ന് പേരു ചോദിച്ചെങ്കിലും പെണ്‍കുട്ടി പറയാത്തതിനാല്‍ അയാള്‍ പോയി. പിന്നീട് നിരന്തരം ഫോണ്‍ വിളിച്ച് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അയാളുടെ സഹോദരിയെന്നു പറഞ്ഞ് ഒരു പെണ്‍കുട്ടിയും വിളിച്ചതായി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് അയാളെ കാണുകയായിരുന്നു. അയാള്‍ നല്‍കിയ ജൂസ് പെണ്‍കുട്ടി കുടിക്കുകയും ചെയ്തു. തുടര്‍ന്ന് തലചുറ്റിയ പെണ്‍കുട്ടിയുമായി സല്‍മാന്‍ അക്‌സ ബീച്ചിലെത്തി മുറിയെടുത്തു. പിന്നീട് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. മറ്റു രണ്ടുപേരും പീഡിപ്പിച്ചു. അതിനു ശേഷം പെണ്‍കുട്ടിയെ സല്‍മാന്‍ വീട്ടിലെത്തിച്ചു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സല്‍മാന്‍ വീണ്ടും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീടും ഒരിക്കല്‍ കൂടി ഇതാവര്‍ത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസില്‍ പരാതിപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























