വേലി തന്നെ വീണ്ടും...നഴ്‌സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ക്യാമറ; ആശുപത്രി ജീവനക്കാരന്‍ പിടിയില്‍

സുരക്ഷിതമായി സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഇന്ന് എവിടെ സാധിക്കും. കേന്ദ്രമന്ത്രിക്കു പോലും രക്ഷയില്ലാത്ത നാട്ടില്‍ സാധാരണക്കാരന് എവിടെ നീതി കിട്ടാന്‍. ഡല്‍ഹിയില്‍ നഴ്‌സുമാര്‍ വസ്ത്രംമാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി രോഹിണിയിലെ രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസെര്‍ച്ച് സെന്ററുമായി ബന്ധപ്പെട്ടാണ് വിവാദം. പുരുഷ വനിതാ നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയിലെ മച്ചില്‍ ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ഹരിയാന സ്വദേശിയായ ആശുപത്രി ജീവനക്കാരന്‍ സന്ദീപ് ശര്‍മ്മയെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വസ്ത്രം മാറാനെത്തിയ മെയിന്‍ നഴ്‌സമാരില്‍ ഒരാള്‍ സീലിംഗില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നത് കാണുകയും ആശുപത്രി അധികൃതരെയും പോലീസിനെയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ക്യാമറയും അതിന്റെ ചിപ്പും കണ്ടെടുത്തു.
ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സന്ദീപ് ശര്‍മ്മയാണ് ക്യാമറ സ്ഥാപിച്ചതെന്ന് മനസ്സിലായത്. നഴ്‌സിങ് സഹായി എന്ന നിലയില്‍ ഇയാള്‍ ഒരുവര്‍ഷമായി ഇവിടെ ജോലിചെയ്തു വരികയായിരുന്നു. മെയില്‍ നഴ്‌സ് മുറിയില്‍ എത്തുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് മാത്രമാണ് ക്യാമറ സ്ഥാപിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഗോവയിലെ തുണി ഷോപ്പില്‍ വസ്ത്രം മാറുന്നതിനിടയില്‍ ഒളിക്യാമറ കണ്ടെത്തുകയും വലിയ വിവാദം ആവുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























