ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഉദ്ധവ് താക്കറെ, രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കണം

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അതിനനുസരിച്ച് പ്രത്യേക നിയമാവലി പ്രാബല്യത്തില്‍ വരുത്തണമെന്നും ബിജെപിയോട് ശിവസേനയുടെ ആവശ്യം. ആളുകളുടെ വീടുകളില്‍ ഗോമാംസത്തിനായുള്ള തെരച്ചില്‍ നടത്തുകയല്ല വേണ്ടത് എന്നും ദാദ്രി കൊലപാതകത്തെ സൂചിപ്പിച്ച് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ശിവസേനയുടെ ഹിന്ദു അജന്‍ഡ ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നതായിരുന്നു മുംബൈയില്‍ നടന്ന ദസറ വാര്‍ഷിക ദിന റാലിക്കിടെ ഉദ്ധവ് നടത്തിയ പ്രസംഗം.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും അതിനനുസരിച്ച് പ്രത്യേക നിയമാവലി നടപ്പില്‍വരുത്തുകയും ചെയ്താല്‍ ഗോമാംസ നിരോധനമടക്കമുള്ള കാര്യങ്ങള്‍ യഥേഷ്ടം നടപ്പിലാക്കാമെന്ന തന്ത്രമാണ് ശിവസേന മുന്നോട്ടുവച്ചിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നു പറയുന്നതല്ലാതെ എന്നു നിര്‍മ്മിക്കുമെന്നു ബിജെപി വ്യക്തമാക്കണമെന്നും ഉദ്ധവ് ആവശ്യപ്പെട്ടു. ഗോമാംസം, പാക് ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി നേതൃത്വത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരേ ശക്തമായ തിരിച്ചടിയാണ് ശിവസേന നല്കിയിരിക്കുന്നത്.
ദാദ്രി സംഭവം ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയെന്നു പറയാനും ഉദ്ധവ് മറന്നില്ല. ഡല്‍ഹിയില്‍ കാഷ്മീര്‍ എംഎല്‍എയ്‌ക്കെതിരേ നടന്ന കരിഓയില്‍ പ്രയോഗത്തേക്കാള്‍ നാണക്കേട് ദാദ്രി സംഭവത്തില്‍ ഉണ്ടായെന്നാണ് ശിവസേന അധ്യക്ഷന്റെ നിരീക്ഷണം. ബീഫ് പ്രശ്‌നം മാത്രമല്ല വിലക്കയറ്റം ഉള്‍പ്പെടെ രാജ്യത്തെ മറ്റു പലകാര്യങ്ങളും ബിജെപി ചര്‍ച്ച ചെയ്യണമെന്ന വിമര്‍ശനവും ശിവസേന സഖ്യകക്ഷിക്കെതിരേ ഉന്നയിച്ചു.
അവശ്യ വസ്തുക്കളുടെ വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനു കഴിയുന്നില്ല. രാജ്യത്തിനകത്തുണ്ടായ എഴുത്തുകാരുടെ കൊലപാതകങ്ങള്‍ കേന്ദ്രം ഗൗരവപൂര്‍വം അന്വേഷിക്കണം. എം.എം. കല്‍ബുര്‍ഗി വധത്തിനു പിന്നിലുള്ളവരെ പരസ്യമായി തൂക്കിലേറ്റുകയാണ് വേണ്ടത്. പാക്കിസ്ഥാന്‍കാരെ ഇന്ത്യയിലേക്ക് ക്ഷണിച്ചാല്‍ ഇനിയും തടയുമെന്നും ശിവസേന വ്യക്തമാക്കി. ജമ്മു-കാഷ്മീരില്‍ മുഫ്തി മുഹമ്മദ് സയീദിനൊപ്പം സഹകരിച്ചു മുന്നോട്ടുപോകാമെങ്കില്‍ ശിവസേന പറയുന്നതും ബിജെപി അനുസരിക്കണമെന്ന് ഉദ്ധവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























