ബലാത്സംഗം ചെയ്തയാളുടെ മകന്റെ കഴുത്തറുത്ത് 13കാരിയുടെ പ്രതികാരം

പീഡനത്തിന് ഒരു മധുരപ്രതികാരം. ലൈംഗികമായി പീഡിപ്പിച്ച വ്യക്തിയുടെ മകനെ കൊലപ്പെടുത്തി 13കാരിയുടെ പ്രതികാരം. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കുറ്റസമ്മതം നടത്തിയ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: വൈറ്റ്‌നറിന് അടിമയായ പെണ്‍കുട്ടിയെ അയല്‍വാസിയായ റിങ്കു എന്നയാള്‍ തിങ്കളാഴ്ചയാണ് പീഡിപ്പിച്ചത്. വൈറ്റ്‌നര്‍ നല്‍കിയ ശേഷമായിരുന്നു പീഡനം. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി, ചൊവ്വാഴ്ച വൈകുന്നേരം റിങ്കുവിന്റെ മകന്‍ അമിതിനെ കളിക്കാനെന്ന വ്യാജേന ഒറ്റപ്പെട്ട ഒരു സ്ഥലത്ത് എത്തിച്ച ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ല് കൊണ്ട് അടിച്ച് വികൃതമാക്കിയ ശേഷം ഒരു ബാഗിലാക്കി കുഴിച്ചിടുകയായിരുന്നു.
അടുത്ത ദിവസം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ നായ്ക്കള്‍ പുറത്തെടുത്തപ്പോഴാണ് കുട്ടി കൊല്ലപ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിക്കൊപ്പമാണ് കുട്ടിയെ അവസാനമായി കണ്ടതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരവും കൊലയെ കുറിച്ചും പുറത്തറിയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























