വി.കെ.സിംഗിനെ തള്ളി രാജ്‌നാഥ് സിംഗ്, ഭരണരംഗത്തുള്ള നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണം

ദളിതര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി വി.കെ.സിംഗിനെ തള്ളി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത്. ഭരണരംഗത്തുള്ള നേതാക്കള്‍ പ്രസ്താവന നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വാക്കുകള്‍ ഏത് രീതിയില്‍ വ്യാഖ്യാനിക്കും എന്നു നേതാക്കള്‍ ശ്രദ്ധിക്കണമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ഹരിയാനയിലെ ഫരീദാബാദില്‍ ദളിത് കുടുംബത്തിലെ രണ്ടു കുട്ടികളെ തീകൊളുത്തി കൊന്ന സംഭവത്തോട് വി.കെ.സിംഗ് പ്രതികരിച്ച സംഭവം വന്‍ വിവാദമായിരുന്നു. ആരെങ്കിലും പട്ടിയെ എറിഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണോ എന്നാണ് വിഷയത്തോട് വി.കെ.സിംഗ് പ്രതികരിച്ചത്. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം ഖേദം പ്രകടനം നടത്തിയിരുന്നു.
വി.കെ. സിങ്, കിരണ്‍ റിജ്ജു തുടങ്ങിയ കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകള്‍ വിവാദമുണ്ടാക്കിയതോടെയാണു മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രംഗത്തെത്തിയത്. വാക്കുകള്‍ വളച്ചൊടിച്ചതാണന്നു പറഞ്ഞ് ഒളിച്ചോടാനാവില്ല. മന്ത്രിമാര്‍ പ്രസ്താവന നടത്തുന്നത് അതീവ ജാഗ്രതയോടെ വേണം, അധികാരത്തിലാണന്ന കാര്യം മന്ത്രിമാര്‍ മറക്കരുതെന്നും രാജ്‌നാഥ് സിങ് താക്കീത് നല്‍കി.
മന്ത്രിമാരുടെ നിരുത്തരവാദപരമായ നടപടികളില്‍ ബിജെപി കേന്ദ്ര നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. സര്‍ക്കാരിന്റെ പ്രതിഛായ മോശമാക്കുന്ന പ്രസ്താവനകളില്‍ നിന്നും നടപടികളില്‍ നിന്നും നേതാക്കളും മന്ത്രിമാരും വിട്ട് നില്‍ക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു.
നായ്ക്ക് നേരെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിയല്ലെന്നായിരുന്നു ഹരിയാനയില്‍ ദലിത് കുഞ്ഞുങ്ങളെ ചുട്ടുകൊന്ന സംഭവത്തില്‍ വി.കെ. സിങ് നടത്തിയ പരാമര്‍ശം, തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നു വിശദീകരിച്ചിട്ടും വിവാദം അവസാനിക്കാത്ത സാഹചര്യത്തില്‍ വി.കെ. സിങ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതിനിടെ ദലിത് വിഭാഗത്തെ അപമാനിച്ചെന്ന് കാണിച്ച് പ്രസാദ് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ വി.കെ. സിങിനെതിരെ ആംആദ്മി പാര്‍ട്ടി പരാതി കൊടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























