യൂബര്‍ പീഡനം: ശിക്ഷ പ്രഖ്യാപനം മാറ്റി

യൂബര്‍ കാറിനുള്ളില്‍ യാത്രക്കാരിയായ ഫിനാന്‍സ് എക്‌സിക്യൂട്ടീവിനെ പീഡിപ്പിച്ച കേസില്‍ പ്രതി ശിവ്കുമാറിനുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് നവംബര്‍ മൂന്നിലേക്കു മാറ്റി. കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്നു ഡല്‍ഹി ഹൈക്കോടതി കണ്‌ടെത്തിയിരുന്നു. പ്രതിക്കുള്ള ശിക്ഷ ഇന്നു വിധിക്കുമെന്നാണു കോടതി നേരത്തെ അറിയിച്ചത്. എന്നാല്‍, ശിവ്കുമാര്‍ യാദവ് ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ശിക്ഷാവിധി മാറ്റുകയായിരുന്നു.
ഗുഡ്ഗാവില്‍ ജോലിചെയ്യുന്ന ഇരുപത്തഞ്ചുകാരിയായ യുവതി വീട്ടിലേക്കു മടങ്ങുംവഴിയാണ് പീഡനത്തിനിരയായത്. 2014 ഡിസംബര്‍ അഞ്ചിന് ആയിരുന്നു സംഭവം. രണ്ടു ദിവസത്തിനുശേഷം പ്രതിയായ ശിവ്കുമാറിനെ ഉത്തര്‍പ്രദേശിലെ മഥുരയില്‍വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























