ഉറക്കം വില്ലനായി… നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ വാന്‍ ഇടിച്ച് മലയാളി നഴ്‌സും ഡ്രൈവറും മരിച്ചു

ഉറക്കം വില്ലനായപ്പോള്‍ വിലപ്പെട്ട രണ്ട് ജീവനുകള്‍ നഷ്ടമായി. ഡല്‍ഹിയില്‍നിന്നു ഹിമാചല്‍ പ്രദേശിലെ കുളു മണാലിയിലേക്ക് വിനോദയാത്രയ്ക്കു പോയ സംഘത്തിലെ മലയാളി നഴ്‌സും വാന്‍ ഡ്രൈവറുമാണ് മരിച്ചത്. ന്യൂഡല്‍ഹി ആര്‍.എം.എല്‍. ആശുപത്രിയിലെ നഴ്‌സ് കോട്ടയം തലയോലപ്പറമ്പ് കരിപ്പാടം കണിയാര്‍കുന്നേല്‍ മായാ ഏബ്രഹാം(45) ആണു മരിച്ചത്. കുടുംബത്തോടൊപ്പമായിരുന്നു യാത്ര.
അയല്‍വാസികളായ മൂന്നു കുടുംബങ്ങള്‍ക്കൊപ്പം വ്യാഴാഴ്ച രാത്രിയാണ് വിനോദയാത്ര പുറപ്പെട്ടത്. രാത്രി രണ്ടരയോടെ ചണ്ഡിഗഡിനടുത്തായിരുന്നു അപകടം. നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനത്തിനു പിന്നില്‍ ഇവരുടെ വാന്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ ഡ്രൈവിങ് സീറ്റില്‍ ഞെരുങ്ങിപ്പോയി. ഡ്രൈവറുടേതിനു പിന്നിലെ സീറ്റിലിരുന്ന മായ മുക്കാല്‍ മണിക്കൂറോളം കുടുങ്ങിക്കിടന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ മായയുടെ മകള്‍ ആന്‍ മരിയയ്ക്ക് ഗുരുതരമായി പരുക്കേറ്റു. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ആന്‍ മരിയയെ ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
മായയുടെയും ഡ്രൈവവറുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഡല്‍ഹിയിലെത്തിക്കും. മായയുടെ ഭര്‍ത്താവ് കെ.യു. ഏബ്രഹാമും മകന്‍ ആഷ്‌ലിയും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. ഡല്‍ഹിയില്‍ ടാഗോര്‍ ഗാര്‍ഡന്‍ രഘുബീര്‍ നഗര്‍ ആര്‍.ജി.ബി 254 ലാണ് ഇവര്‍ താമസിച്ചിരുന്നത്.
സമീപത്തുള്ള മൂന്നു കുടുംബങ്ങള്‍ക്കൊപ്പം വ്യാഴാഴ്ച രാത്രിയാണ് വിനോദയാത്ര പുറപ്പെട്ടത്. മായ മാഞ്ഞൂര്‍ കൊരട്ടി കുടുംബാംഗമാണ്. മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടി നടക്കുകയാണെന്നും ഇതിനുശേഷമേ സംസ്‌കാര കാര്യത്തില്‍ തീരുമാനമാകൂയെന്നും ബന്ധുക്കള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























