ആര്‍ കെ ലക്ഷ്മണിന് 94ാം ജന്മദിനം, ആദരമര്‍പ്പിച്ച് ഗൂഗിള്‍

വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണിന്റെ 94-ാം ജന്മദിനത്തില്‍ അദ്ദേഹത്തിനു ആദരമര്‍പ്പിച്ച് ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഗൂഗിള്‍. \'കോമണ്‍ മാന്‍\' കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ലക്ഷ്മണിന്റെ ഗ്രാഫിക് ചിത്രം ഡൂഡില്‍ ആയി പോസ്റ്റ് ചെയ്താണു ഗൂഗിള്‍ അദ്ദേഹത്തെ ഓര്‍മിക്കുന്നത്. രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രതിഭാധനരായ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു ആര്‍.കെ. ലക്ഷ്മണ്‍.
ആക്ഷേപ ഹാസ്യത്തിനൊപ്പം മൂര്‍ച്ചയേറിയ വിമര്‍ശനങ്ങളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. 1951 ല്‍ വരച്ച \'ദി കോമണ്‍ മാന്‍\' എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ഏറെ പ്രശസ്തമായിരുന്നു. ഈ കാര്‍ട്ടൂണ്‍ കഥാപാത്രത്തിലൂടെയായിരുന്നു അദ്ദേഹം സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനു മുന്നിലെത്തിച്ചത്. 1988ല്‍ ദ ടൈംസ് ഓഫ് ഇന്ത്യയുടെ 150-ാം വാര്‍ഷികത്തിനു സര്‍ക്കാര്‍ പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പില്‍ ലക്ഷ്മണിന്റെ \'ദി കോമണ്‍ മാന്‍\' ഇടംപിടിച്ചു. 2005ല്‍ എയര്‍ ഡെക്കാന്‍ ചിലവു കുറഞ്ഞ എയര്‍ലൈന്‍ തുടങ്ങിയപ്പോള്‍ ചിഹ്നമായി തിരഞ്ഞെടുത്തതും കോമണ്‍ മാനിനെ തന്നെയാണ്.
ഭാരത സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ 2005ല്‍ ലക്ഷ്മണിനു ലഭിച്ചു. 2008 ല്‍ സിഎന്‍എന്‍ ഐബിഎന്നിന്റെ ആജീവനാന്ത മാധ്യമ പുരസ്‌കാരത്തിനു ലക്ഷ്മണ്‍ അര്‍ഹനായിട്ടുണ്ട്. 1984 ല്‍ മാഗ്‌സസെ അവാര്‍ഡ് ലഭിച്ചു. 2012ല്‍ പൂനെ പണ്ഡിറ്റ് അവാര്‍ഡിനും ലക്ഷ്മണ്‍ അര്‍ഹനായി. ദ ടണല്‍ ഓഫ് ടൈം ആണ് ആത്മകഥ. കഴിഞ്ഞ ജനുവരി 26നാണ് അദ്ദേഹം അന്തരിച്ചത്. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനായ ആര്‍. കെ. നാരായണ്‍ ഇന്ത്യയിലെ പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റുകളില്‍ ഒരാളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























