ഗര്‍ഭിണിയായിരിക്കെ മരിച്ച 26കാരിയുടെ മൃതദേഹം കുഴിച്ചെടുത്ത് ബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശില്‍ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. യു.പിയിലെ ഗസ്സിയാബാദിലാണ സംഭവം. 26കാരിയായ യുവതിയുടെ മൃതദേഹമാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ മൃതദേഹം കൂഴിയില്‍ നിന്ന് പുറത്തെടുത്ത നിലയില്‍ കണ്ടെത്തിയ അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.ഗര്‍ഭിണിയായിരിക്കെ മരിച്ച യുവതിയുടെ മൃതദേഹമാണ് അപമാനിക്കപ്പെട്ടത്. കുറ്റകൃത്യത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി പൊലീസ് സംശയിക്കുന്നു.
ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹമാണ് പീഡിപ്പിക്കപ്പെടത്ത്. അതുകൊണ്ട് തന്നെ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ പ്രദേശത്ത് വന്‍ പൊലീസ് സംഘവുമുണ്ട്. ഗര്‍ഭിണിയായിരിക്കെ വീട്ടിനുള്ളില്‍ യുവതി വീഴുകയായിരുന്നു. വീഴ്ചയിലുണ്ടായ ആഘാതമാണ് മരണകാരണം. ആശുപത്രിയില്‍ വച്ച് മരിച്ച യുവതിയുടെ സംസ്‌കാരം രണ്ട് ദിവസം മുമ്പ് നടത്തി. അതിന് ശേഷം കല്ലറയില്‍ നിന്ന് മാറി വിവസ്ത്രയായി മൃതദേഹം കണ്ടു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കേസ് എടുക്കുകയായിരുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























