Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ദിവാകരനെിരെ നേതൃത്വത്തിന് കടുത്ത അതൃപ്തി, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

26 OCTOBER 2015 08:23 AM IST
മലയാളി വാര്‍ത്ത.

തെരഞ്ഞെടുപ്പ് നായകത്വ വിവാദത്തിലേക്ക് എല്‍.ഡി.എഫിനെ എത്തിച്ച സി. ദിവാകരന്റെ പ്രസ്താവനയില്‍ സി.പി.ഐ നേതൃത്വത്തിന് കടുത്ത അതൃപ്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ വി.എസ്. അച്യുതാനന്ദന് കഴിയുമെന്നാണ് സി.പി.ഐ നിയമസഭാ കക്ഷി നേതാവുകൂടിയായ സി. ദിവാകരന്‍ ഞായറാഴ്ച പ്രതികരിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
ദിവാകരന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. സിപിഐ സെക്രട്ടറി കാനവും നിലപാട് വിശദീകരിച്ചു. എന്നാല്‍ കടുത്ത് അതൃപ്തിയാണ് ഈ വിഷയത്തില്‍ ദിവാകരനെതിരെ ഇരുനേതാക്കള്‍ക്കുമുള്ളത്. വരുന്ന തെരഞ്ഞെടുപ്പില്‍ ദിവാകരനെ മത്സരിപ്പിക്കാതെ മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ലഭിച്ച രാഷ്ട്രീയ മുന്‍തൂക്കത്തിന് തിരിച്ചടി സൃഷ്ടിക്കുന്നതായി ദിവാകരന്റെ നിലപാടെന്ന ആക്ഷേപം എല്‍.ഡി.എഫ് നേതൃത്വത്തിലുമുണ്ട്.സി.പി.ഐക്കുള്ളില്‍ ചര്‍ച്ച പോലും ചെയ്യാത്ത വിഷയം ദിവാകരന്‍ പരസ്യമായി ഉന്നയിച്ചത് അച്ചടക്കലംഘനമെന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിന്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതിയിലടക്കം ഈ വിഷയം പരിഗണിച്ചിരുന്നില്ല. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍തന്നെ ദിവാകരന്റെ നിലപാടിനെ തള്ളി രംഗത്ത് വന്നത്. സംസ്ഥാന സെക്രട്ടറിയാണ് സാധാരണ ഗതിയില്‍ പാര്‍ട്ടി നിലപാട് പറയുന്നത്. മറ്റുള്ളവര്‍ ആരും വാര്‍ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം പറയാറുമില്ല. വിലക്കയറ്റം സംബന്ധിച്ച കാര്യങ്ങള്‍ പറയാന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി ദിവാകരന്‍ നേതൃത്വത്തെ സമീപിച്ചതിനെ തുടര്‍ന്നാണ് അതിന് അനുമതി നല്‍കിയത്. എന്നാല്‍, വാര്‍ത്താസമ്മേളനത്തിന് മുമ്പുതന്നെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വി.എസ് നയിക്കുമെന്ന് ദിവാകരന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തിലും വിവാദവിഷയങ്ങളില്‍ പ്രതികരിച്ചു.
വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടി നിലപാടായി തെറ്റിദ്ധരിക്കും വിധം അവതരിപ്പിച്ചത് അനവസരത്തിലും അനാവശ്യവുമാണെന്ന ആക്ഷേപമാണ് നേതൃത്വത്തിന്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇ.കെ. നായനാര്‍ അതിനുശേഷം മുഖ്യമന്ത്രിയായ അനുഭവം എല്‍.ഡി.എഫിനുള്ളപ്പോഴാണ് ദിവാകരന്റെ പ്രസ്താവനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി വിവാദത്തില്‍ ദിവാകരന്‍ അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പുതിയ നേതൃത്വം അധികാരമേറ്റ ശേഷമാണ് ദിവാകരനെ വീണ്ടും സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (18 minutes ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (2 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (2 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (3 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (3 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (4 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (5 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (6 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (6 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (6 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 hours ago)

Malayali Vartha Recommends