ആളില്ലാ ലവല്‍ ക്രോസിങ്ങുകളില്‍ സുരക്ഷ ഉറപ്പാക്കാനായി പുതിയ മുന്നറിയിപ്പ് സംവിധാനം

ആളില്ലാ ലവല്‍ ക്രോസിങ്ങുകളില്‍ സുരക്ഷ ഉറപ്പാക്കാനായി പുതിയ മുന്നറിയിപ്പ് സംവിധാനം. കഴിഞ്ഞ മൂന്നുമാസമായി കോയമ്പത്തൂര്‍-മേട്ടുപ്പാളയം സെക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ വാണിങ് സിസ്റ്റം (ടിഎസ്ഡബ്ല്യു) വിജയകരമായതോടെയാണ് മറ്റു ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കാന്‍ റയില്‍വേ ആലോചിക്കുന്നത്.
ലവല്‍ ക്രോസിങ്ങുകളില്‍ പാളം മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളാണു ട്രെയിന്‍ അപകടങ്ങളില്‍ 40 ശതമാനവും. രാജ്യത്തെമ്പാടും 30,348 ക്രോസിങ്ങുകളുണ്ട്. ഇതില്‍ 11,563ലും ജീവനക്കാരില്ല.
ട്രെയിന്‍ ഒരു കിലോമീറ്റര്‍ അകലെ വരുമ്പോഴേക്കും ലവല്‍ ക്രോസിങ്ങില്‍ അപകട വെളിച്ചം മിന്നുന്നതിനൊപ്പം സൈറണും മുഴങ്ങുന്നതാണു മുന്നറിയിപ്പു സംവിധാനം. സൗരോര്‍ജം ഉപയോഗിച്ചാണു പ്രവര്‍ത്തിക്കുക. കോയമ്പത്തൂര്‍-മേട്ടുപ്പാളയം റയില്‍പാതയില്‍ പെരിയനായ്ക്കന്‍ പാളയത്തിനും തുടിയല്ലൂരിനും (ലെവല്‍ക്രോസിങ്-6) മധ്യേയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ടിഎസ്ഡബ്ല്യു സ്ഥാപിച്ചത്.
ഈ റൂട്ടില്‍ ദിവസം എട്ടു ട്രെയിനുകള്‍ കടന്നു പോകുന്നുണ്ട്. സേലം റയില്‍വേ ഡിവിഷനിലെ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു രൂപകല്‍പന ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























