മോഡി ഇംഗ്ലീഷില്‍ സംവാദിക്കാന്‍ തയ്യാറാണോ? മോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് യാദവ്

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ഒടുവില്‍ മോഡിയോട് ആ ചോദ്യം ചോദിച്ചു. താങ്ങള്‍ക്ക് ഇംഗ്ലീഷില്‍ സംവാദിക്കാന്‍ പറ്റുമോ?. എന്നാല്‍ ആ ചോദ്യത്തിന് മോഡി ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. വെല്ലുവിളിയായാണ് മോഡിയോട് ലാലുവിന്റെ ഈ ചോദ്യം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഹാറില്‍ നേതാക്കളുടെ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെയാണ് ഇത്തരത്തിലൊരു ചോദ്യം. മോദി വെല്ലുവിളികള്‍ സ്വീകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് ആരോപിച്ച ലാലു, രാജ്യം നേരിട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഇംഗ്ലീഷില്‍ സംവാദത്തിന് തയ്യാറാണോ എന്നും ട്വിറ്ററില്‍ ചോദിച്ചു.
ഇംഗ്ലീഷില്‍ അല്ല ഹിന്ദിയില്‍ ആണെങ്കിലും മോദി സംവാദത്തിന് തയ്യാറാകുമോ എന്നും ലാലു ചോദിച്ചു.\'രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഹിന്ദിയിലും മോദിക്ക് സംവാദം നടത്താം. പക്ഷേ, അദ്ദേഹം വെല്ലുവിളികളെ ഒഴിവാക്കുന്നത് എന്നെ ആശങ്കപ്പെടുത്തുന്നു\' ലാലു ട്വിറ്ററില്‍ കുറിച്ചു.തിരഞ്ഞെടുപ്പു റാലികളിലും പൊതുപ്രസംഗങ്ങളിലും ഇരുനേതാക്കളും പരസ്പരം ശക്തമായി ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. ലാലു, മോദിയെ അനുകരിച്ച് കളിയാക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. മോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് ലാലു പ്രസാദ് അടുത്തിടെ രംഗത്തെത്തിയിരുന്നു.
ഞാന്‍ പിശാചാണെങ്കില്‍ മോദി വലിയ ചെകുത്താനാണെന്നാണ് ലാലു പറഞ്ഞത്. മോദി ലാലു പ്രസാദ് യാദവിനെ \'ശെയ്ത്താന്‍\' എന്നു വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ലാലു പ്രതികരിച്ചത്. തന്നെ ശെയ്ത്താന്‍ എന്നു വിളിച്ച മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ലാലു പ്രസാദ് പറഞ്ഞു. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തുന്ന സംവരണം ഇല്ലാതാക്കാന്‍ ആര്‍എസ്എസും ബിജെപിയും ഗൂഢാലോചന നടത്തുന്നുവെന്ന് ലാലു ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മോദി ലാലുവിനെതിരെ പ്രതികരിച്ചത്.
എന്നാല്‍, താന്‍ തെറ്റ് കണ്ടാല്‍ ഇനിയും ശബ്ദം ഉയര്‍ത്തുമെന്നാണ് ലാലു പറഞ്ഞിരിക്കുന്നത്. വാ മൂടി കെട്ടാന്‍ ആരും ശ്രമിക്കണ്ടെന്നും ലാലു പാറ്റ്‌നയില്‍ വ്യക്തമാക്കി. ലാലു പ്രസാദ് യാദവിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിന് അയോഗ്യനാക്കി എന്ന കാര്യം വോട്ടര്‍മാര്‍ തന്നെ ചോദിക്കണമെന്ന് മോദി പ്രതികരിച്ചിരുന്നു. നിതീഷ് കുമാറും ലാലുവും ചേര്‍ന്ന് ബീഹാറില്‍ ജംഗിള്‍രാജിനാണ് ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























