സ്‌കൂളിലേക്കുള്ള ബസ് പാസ് പുതുക്കാന്‍ പണമില്ലാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

സ്‌കൂളിലേക്കുള്ള ബസ് പാസ് പുതുക്കാന്‍ പണമില്ലാത്തിനാല്‍ മനെനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി. പതിനൊന്നാം ക്ലാസുകാരിയായ സ്വാതി പിതാലെയെയാണ് പിതാവിന്റെ തക്കാളിത്തോട്ടത്തില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം.
കഴിഞ്ഞ ദിവസമായിരുന്നു സ്‌കൂളിലേക്കുള്ള ബസ് പാസ് പുതുക്കേണ്ട ദിവസം. രക്ഷിതാക്കളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ അത് പുതുക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഒരാഴ്ചയോളം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞുമില്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന കൂട്ടി മാനസികമായും വളരെ പ്രയാസത്തിലായിരുന്നു. പരീക്ഷ അടുത്തുവരുന്ന സാഹചര്യത്തിലായിരുന്നു ക്ലാസ് നഷ്ടമായത്. ഇതില്‍ മനംനൊന്താണ് സ്വയം ജീവനൊടുക്കിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അഛനേയോര്‍ത്ത് വിഷമിക്കണ്ട, അദ്ദേഹം നിങ്ങള്‍ക്കുള്ള പണം തന്നുകൊള്ളുമെന്ന് വട്ടിപ്പലിശക്കാര്‍ക്കും ബാങ്കിനുമുള്ള അഭ്യര്‍ത്ഥനയുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























