ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി

ജനങ്ങളുടെ ജീവനു ഭീഷണിയാവുന്ന അക്രമകാരികളും പേ പിടിച്ചതുമായ തെരുവു നായ്ക്കളെ കൊല്ലാമെന്ന് സുപ്രീംകോടതി. എന്നാല്‍ കേരളത്തില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനോടു യോജിപ്പില്ലെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നതിനെതിരെ കേന്ദ്രവന്യജീവി സംരക്ഷണ ബോര്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ടുള്ള എല്ലാ ഹര്‍ജികളും നവംബര്‍ 18ന് ഒന്നിച്ചു പണിഗണിക്കുമെന്നു കോടതി അറിയിച്ചു.
കേരളത്തിലെ നായ്ക്കളുടെ എണ്ണം നാല്പതിനായിരമായി കുറഞ്ഞു. സംസ്ഥാനത്ത് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























