ഇന്തോനേഷ്യയില്‍ അറസ്റ്റിലായത് ഛോട്ടാ രാജനാണെന്ന് സ്ഥിരീകരിച്ചു

ഇന്തോനേഷ്യയില്‍ അറസ്റ്റിലായത് അധോലോക നേതാവ് ഛോട്ടാ രാജനാണെന്ന് സ്ഥിരീകരിച്ചു. സിബിഐ ഡയറക്ടര്‍ അനില്‍ സിന്‍ഹയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പിടിയിലായത് കുപ്രസിദ്ധ കുറ്റവാളി സയനൈഡ് കുമാറാനെന്നും റിപ്പോര്‍ട്ടു പ്രചരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പോലീസാണ് രാജന്റെ യാത്രവിവരം ഇന്റര്‍പോളിനു കൈമാറിയത്.
ഇന്തോനേഷ്യയിലെ ബാലിയിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് രാജേന്ദ്ര സദാശിവ് നിഖല്‍ജെ എന്ന ഛോട്ട രാജനെ വലയിലാക്കിയത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉറ്റ അനുയായിയായിരുന്നു രാജന്‍.
എന്നാല്‍ 1993ല്‍ മുബൈ സ്‌ഫോടന പരമ്പരയ്ക്കു ശേഷം ദാവൂദുമായി ശത്രുതയിലായ രാജന്‍ ഒളിവില്‍ പോയി. 1995ല്‍ ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ 20 ലധികം കൊലക്കേസുകളില്‍ പ്രതിയാണ്. തിങ്കളാഴ്ച തന്നെ ഛോട്ടാ രാജനെ ഇന്ത്യക്കു കൈമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























