Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഗീതയെ സ്‌നേഹം കൊണ്ട് മൂടി ഇന്ത്യ, ഇന്ത്യയുടെ മകളെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി

27 OCTOBER 2015 07:50 AM IST
മലയാളി വാര്‍ത്ത.

15 വര്‍ഷങ്ങള്‍ക്കുശേഷം ജന്മനാട്ടില്‍ തിരിച്ചെത്തിയ ബധിരയും മൂകയുമായ ഇന്ത്യന്‍ പെണ്‍കുട്ടി ഗീതയെ കാണാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെത്തി. മോഡിയെ കണ്ടതും ഗീത ഓടിചെന്ന് കെട്ടിപ്പിടിച്ചു. ഇന്ത്യയുടെ മകളെ എന്നാണ് മോഡി ഗീതയെ വിളിച്ചത്. പ്രധാനമന്ത്രിയുടെ കൈവിടാതെ പിടിച്ചിരുന്ന ഗീതയുടെ മുഖത്ത് തന്റെ അച്ഛന്റെ വാത്സല്യം കിട്ടിയ സന്തോമായിരുന്നു.
ഗീതയുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി പാകിസ്താനില്‍ ഗീതയുടെ സംരക്ഷകരായിരുന്ന എദ്ദി ഫൗണ്ടേഷന് ഒരുകോടി രൂപ സംഭാവന നല്‍കുമെന്നു പ്രഖ്യാപിച്ചു. ഗീതയെ സംരക്ഷിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും എദ്ദി ഫൗണ്ടേഷനു പിന്നിലുള്ള എദ്ദി കുടുംബം കരുണയുടേയും സഹാനുഭൂതിയുടേയും അപ്പോസ്തലന്മാരാണെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്.
ഗീതയുടെ മടങ്ങിവരവിന് പാകിസ്താന്‍ സര്‍ക്കാരിനോടു നന്ദി പറഞ്ഞ ഇന്ത്യ മാതാപിതാക്കളില്‍ നിന്നു വേര്‍പിരിഞ്ഞു നാലുവര്‍ഷമായി ഇന്ത്യയില്‍ തങ്ങുന്ന 15 വയസുള്ള പാകിസ്താന്‍ ബാലന്‍ മുഹമ്മദ് റംസാനെ തിരിച്ചുള്ള സമ്മാനമായി പാകിസ്താനിലേക്ക് അയക്കാന്‍ തീരുമാനിച്ചു.
ഇന്നലെ രാവിലെയാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഗീത എദ്ദി ഫൗണ്ടേഷനിലെ അംഗങ്ങളോടൊപ്പം പാകിസ്താനില്‍നിന്ന് എത്തിച്ചേര്‍ന്നത്. ഗീതയെ വിദേശകാര്യമന്ത്രാലയത്തിലെ അധികൃതരും പാകിസ്താന്‍ ഹൈ കമ്മിഷന്‍ അംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. 23 വയസുകാരിയായ ഗീതയെ നേരിട്ടുകണ്ട വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് \'ഗീത, മകളെ വീട്ടിലേക്കു മടക്കം \' എന്നു ട്വിറ്ററില്‍ കുറിച്ചു. വെള്ളയും ചുവപ്പും കലര്‍ന്ന സല്‍വാര്‍ കമ്മീസിലായിരുന്നു ഗീത. ദുപ്പട്ടകൊണ്ടു തലമറച്ച ഗീത കാത്തുനിന്ന ആളുകള്‍ക്കു നേരെ കൈവീശിക്കാണിച്ചു. 15 വര്‍ഷം മുമ്പ് ഗീതയ്ക്ക് ഏഴോ എട്ടോ വയസുള്ളപ്പോഴാണ് ലാഹോറിലെ റെയില്‍വേ സ്‌റ്റേഷനില്‍ സംഝോധ എക്‌സ്പ്രസില്‍ ഗീത തനിയെ ഇരിക്കുന്നത് പാകിസ്താന്‍ റേഞ്ചേഴ്‌സ് കണ്ടെത്തുന്നത്. എദ്ദി ഫൗണ്ടേഷനിലെ ബില്‍ക്വിസ് എദ്ദി, ഗീതയെ ഏറ്റെടുത്തു തന്റെ പേരക്കുട്ടികള്‍ക്കൊപ്പം കറാച്ചിയിലെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു.
ഇന്ത്യ സന്ദര്‍ശിക്കവേ അമ്മയില്‍നിന്ന് ഒറ്റപ്പെട്ടുപോയ മൂകയായ പാകിസ്താനി ബാലികയെ തിരികെ നാട്ടിലെത്തിക്കുന്ന കഥ പറഞ്ഞ സല്‍മാന്‍ ഖാന്‍ നായകനായ ഹിറ്റ് ഹിന്ദിസിനിമ ബജ്‌രംഗി ഭായിജാന്‍ റിലീസായതോടെയാണ് അതുപോലെയുള്ള ഗീതയുടെ കഥ ലോകത്തിന്റെ ശ്രദ്ധയില്‍വരുന്നത്. തുടര്‍ന്നു സുഷമാ സ്വരാജ് നിര്‍ദേശിച്ചതനുസരിച്ച് ഓഗസ്റ്റില്‍ പാകിസ്താനിലെ ഇന്ത്യന്‍ ഹൈ കമ്മിഷണര്‍ ടി.സി.എ. രാഘവനും ഭാര്യയും ഗീതയെ സന്ദര്‍ശിച്ചിരുന്നു. ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈകമ്മിഷന്‍ അയച്ചുകൊടുത്ത ഫോട്ടോയിലൂടെ പിതാവിനെയും രണ്ടാനമ്മയേയും സഹോദരങ്ങളേയും ഗീത തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണു സൂചന. ഗീതയുടെ കുടുംബം ബിഹാറിലാണ് എന്നു കരുതുന്നു. ഡി.എന്‍.എ. ടെസ്റ്റ് പൂര്‍ത്തീകരിച്ചുകഴിഞ്ഞു ഗീതയെ കുടുംബത്തിനു കൈമാറുമെന്നു സുഷമാ സ്വരാജ് പറഞ്ഞു. എയിംസിലെ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ഗീതയുടെ ഡി.എന്‍.എ. സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ഡി.എന്‍.എ. ടെസ്റ്റ് അനുകൂലമായില്ലെങ്കില്‍ ഡല്‍ഹിയിലെയോ ഇന്‍ഡോറിലെയോ കേന്ദ്രങ്ങളില്‍ ഒന്നില്‍ ഗീതയെ പാര്‍പ്പിക്കാനാണു തീരുമാനം. എന്നാല്‍ ഗീത അച്ഛന്‍ എന്നു ഫോട്ടോ കണ്ടു തിരിച്ചറിഞ്ഞ ജനാര്‍ദന്‍ മഹാത്തോ ഡി.എന്‍.എ. ടെസ്റ്റ് പാസാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (19 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (22 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (33 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (43 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends