Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കേരളാ ഹൗസില്‍ പശുവിറച്ചിയുണ്ടെന്നാരോപിച്ച് ഒരു സംഘമെത്തി സംഘര്‍ഷത്തിനിടയാക്കി, ബീഫ് വിളമ്പുന്നത് നിര്‍ത്തിവെച്ച് അധികൃതര്‍

27 OCTOBER 2015 07:59 AM IST
മലയാളി വാര്‍ത്ത.

കേരളാ ഹൗസില്‍ പശുവിറച്ചിയാണ് ഊണിനൊപ്പം വിളമ്പുന്നതെന്ന് ആരോപിച്ച് മൂന്നംഗ സംഘം എത്തിയതു സംഘര്‍ഷത്തിനിടയാക്കി. ഡല്‍ഹി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തല്‍ക്കാലത്തേക്ക് കേരള ഹൗസില്‍ ഭക്ഷണത്തിനൊപ്പം പോത്തിറച്ചി ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കേരളാ ഹൗസിലെ ഭക്ഷണശാലയിലെ വിലവിവരപ്പട്ടികയില്‍ മറ്റുള്ള ഭക്ഷണസാധനങ്ങളുടെ വിവരങ്ങള്‍ ഇംഗ്ലീഷിലും ബീഫ് എന്നത് മലയാളത്തിലുമാണ് എഴുതിയിട്ടുള്ളത്. ഉച്ചയോടെ ഒരു മലയാളി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘം എത്തി ഭക്ഷണം കഴിച്ച ശേഷം വിലവിവരപ്പട്ടിക മൊബൈല്‍ കാമറയില്‍ പകര്‍ത്തി. സംഘത്തിലെ രണ്ടു പേര്‍ കര്‍ണാടക സ്വദേശികളാണെന്ന് അറിയുന്നു. ഫോട്ടോ എടുത്തതിടെ തുടര്‍ന്ന് ജീവനക്കാരുമായി സംഘര്‍ഷമുണ്ടായി. ഇതിനിടെ ഇവര്‍ ഓടി രക്ഷപ്പെട്ടു.
കര്‍ണാടക സ്വദേശിയായ യുവാവ് വൈകിട്ട് നാലരയോടെ വീണ്ടും സ്റ്റാഫ് കാന്റീനിലെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ കേരളാ ഹൗസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ജീവനക്കാര്‍ ഇയാളെ മര്‍ദിച്ചതായും പരാതിയുണ്ട്. പോലീസ് വാഹനത്തിലാണ് ഇയാളെ കേരളാ ഹൗസ് വളപ്പിനു പുറത്തെത്തിച്ചത്.
ഇതിനു ശേഷം പോലീസ് സംഘം കേരളാ ഹൗസിലെ സമൃദ്ധി സ്റ്റാഫ് കാന്റീനിലെത്തി പരിശോധന നടത്തുകയായിരുന്നു. അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പോത്തിറച്ചി മാത്രമാണു വിളമ്പുന്നതെന്നും പശുവിറച്ചി ഉപയോഗിക്കുന്നില്ലെന്നും അധികൃതര്‍.
ഡല്‍ഹിയില്‍ പോത്തിറച്ചിക്കു നിരോധനമില്ല. സംഘര്‍ഷം ഉണ്ടായ സാഹചര്യത്തില്‍ സ്റ്റാഫ് കാന്റീനില്‍ തല്‍ക്കാലം ബീഫ് വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (19 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (22 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (33 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (43 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends