ദാവൂദ് ഇഹ്രാഹിമിന്റെ പേടി മാറി, ചോട്ടാ രാജന്‍ പിടിയിായതിന്റെ ആശ്വാസത്തില്‍ പോലീസും അധോലോകവും

1993 ലെ മുംബൈ സ്‌ഫോടന പരമ്പരയെ തുടര്‍ന്നാണു ദാവൂദ് ഇബ്രാഹിമും രാജനുമായി തെറ്റിയത്. അന്നുതൊട്ട് ഇന്നുവരെ ഇരുവരും പരസ്പരം കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ദാവൂദിനെക്കുറിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഛോട്ടാ രാജന്‍ നിര്‍ണായക വിവരം നല്‍കിയിരുന്നു. ദാവൂദാകട്ടേ തിരിച്ചടികള്‍ നല്‍കാന്‍ കാത്തിരിക്കുകയായിരുന്നു. തെറ്റിപ്പിരിഞ്ഞ ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് പല തവണ കരുക്കള്‍ നീക്കി.
രാജേന്ദ്ര സദാശിവ് രാജേന്ദ്ര സദാശിവ് നികാല്‍ജെ എന്നാണു ഛോട്ടാ രാജന്റെ യഥാര്‍ഥ പേര്. പ്രായം 55 വയസ്. ചെറുകിട ഗുണ്ടയായായാണു തുടക്കം. മലയാളിയായ ബഡാ രാജന്റെ കണ്ണില്‍പ്പെട്ടതോടെയാണു അധോലോകത്ത് ഛോട്ടാ രാജന്‍ ശ്രദ്ധേയനായത്. മലയാളി ദമ്പതികളുടെ മകനായി തിലക് നഗറിലാണു ബഡാരാജന്‍(രാജന്‍ മഹാദേവ് നായര്‍) ജനിച്ചത്. 1983 ല്‍ ബഡാ രാജന്‍ കൊല്ലപ്പെട്ടതാണു ഛോട്ടാ രാജന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സമദ് സംഘമാണു ബഡാ രാജനെ വധിച്ചത്. വൈകാതെ ഛോട്ട അധോലോക നേതാവായി \'ഉയര്‍ന്നു\'. തൊട്ടുപിന്നാലെ മുംബൈ അധോലോകത്ത് ഛോട്ടാ രാജന്റെ പേര് ചോരകൊണ്ടുതന്നെ എഴുതിച്ചേര്‍ക്കപ്പെട്ടു.
ബഡാ രജന്‍ മരിച്ചതോടെയാണ് ദാവൂദ് ഇബ്രാഹിം സംഘവുമായി ഛോട്ടാ രാജനും സംഘവും അടുക്കുന്നത്. പിന്നീട് മുംബൈ അധോലോകം ഡി കമ്പനിയുടെ പിടിയിലായി.
പിന്നീടാണ് മുംബൈസ്‌ഫോടനക്കേസില്‍ ദാവൂദ് ഒറ്റിയതിന്റെ പേരില്‍ ഇരുവരും പിണങ്ങുന്നത്. പകരം വീട്ടി ദാവൂദ് രാജന്റെ അടുപ്പക്കാരെ കൊന്നൊടുക്കി. പക്ഷേ രാജന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടുകൊണ്ടിരുന്നു. 2000 ല്‍ ബാങ്കോക്കിലെ ഒരു ഹോട്ടലില്‍വച്ച് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് സംഘം ശ്രമിച്ചതും പുറംലോകമറിഞ്ഞു. അന്നു രാജന്റെ വലംകൈ രോഹിത് വര്‍മയും ഭാര്യയും കൊല്ലപ്പെട്ടു. ദാവൂദ് സംഘാംഗങ്ങളെ വെടിവച്ചുകൊന്നായിരുന്നു രാജന്റെ പകരം വീട്ടല്‍. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയ ശരദ് ഷെട്ടിയുടെ മരണമായിരുന്നു ഇതില്‍ ശ്രദ്ധേയം.
അധോലോകത്തിന്റെ കഥ മാറുന്നത് 1990 കളിലാണ്. മുന്‍ഗാമികളെപ്പോലെ സാദാ തല്ലുകേസുകളുടെ പിന്നാലെ പോകാതെ വന്‍കിട കേസുകള്‍ മാത്രം ഏറ്റെടുക്കുന്നതായിരുന്നു പുതിയ രീതി. കഴിഞ്ഞ ജനുവരിയില്‍ ഒരു അധോലോക നേതാവിന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയ പോലീസിനു ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. മധ്യമുംബൈയിലെ കോടികളുടെ സ്വത്ത് തര്‍ക്കം പരിഹരിക്കുന്നതിനെ കുറിച്ചായിരുന്നു സംഭാഷണം. കുറഞ്ഞതു സ്വത്തിന്റെ 10 ശതമാനമാണു തര്‍ക്കം പരിഹരിക്കുന്ന ഗുണ്ടാ നേതാവിനു ലഭിക്കുക. കരിം ലാല, ഹാജി മസ്താന്‍, വരദരാജന്‍ മുതലിയാര്‍ തുടങ്ങിയവരുടെ രക്തരൂക്ഷിതമായ ചരിത്രമല്ല പിന്‍ഗാമികളുടേത്. കരാര്‍ കൊലപാതകങ്ങളില്‍ വൈമുഖ്യം കാട്ടിയ പുതുതലമുറ കോര്‍പറേറ്റ് മേഖലയില്‍ പ്രത്യേകിച്ച് റിയല്‍ എസ്‌റ്റേറ്റിലാണു കേന്ദ്രീകരിച്ചത്. പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സ്വന്തം \'മേഖല\'കള്‍ അധോലോകത്തിലെ പുതുതലമുറയ്ക്ക് അന്യമാണ്. വെട്ടൊന്നു മുറി രണ്ട് ശൈലിക്കാരാണ് ഇപ്പോഴത്തേത്. പഠാന്‍ സംഘവും അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും തമ്മിലുള്ള വൈരം പ്രസിദ്ധമാണ്. ദാവൂദിന്റെ സഹോദരന്‍ ഷാബീറിനെ പഠാന്‍ സംഘം സമദ് ഖാന്‍ കൊലപ്പെടുത്തിയതോടെയാണു വൈരം തുടങ്ങിയത്.
ദാവൂദിന്റെ തിരിച്ചടി കനത്തിലായിരുന്നു. സമദും അമീര്‍സാദായും ദാവൂദിന്റെ ഇരയായി. പഠാന്‍ ഗ്യാങിലെ മറ്റൊരു പ്രധാനി അമിര്‍സാദാ ഗുജറാത്തില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഈ ഏറ്റുമുട്ടലുകളാണ് തോക്കിന്റെ ബലത്തില്‍ നിക്ഷേപങ്ങള്‍ സ്വന്തമാക്കുന്ന പുതിയ കോര്‍പറേറ്റ് അധോലോകത്തിന്റെ രൂപീകരണത്തിനു വഴിവച്ചത്. മറ്റു നേതാക്കളില്‍നിന്നു വ്യത്യസ്തമായി ദാവൂദ് ഇബ്രാഹിം വളരെ കരുതലോടെയാണ് അനുയായികളെ തെരഞ്ഞെടുത്തത്. തനിക്കു വേണ്ടി മരിക്കാന്‍ പോലും തയാറായ അതീവ വിശ്വസ്തരായ ഒരു കൂട്ടം ആള്‍ക്കാരെയാണു ദാവൂദ് തെരഞ്ഞെടുത്തത്. 1980 നും 1990 നും മധ്യേയായിരുന്നു ദാവൂദ് സ്വന്തം സംഘത്തിനു രൂപം നല്‍കിയത്. ദാവൂദും ഛോട്ടാ രാജനും പിണങ്ങിപ്പിരിഞ്ഞത് പോലീസ് അനുകൂല ഘടകമാക്കി. മുംബൈ പോലീസിന്റെ എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റുകള്‍ ഗുണ്ടകളെ തെരഞ്ഞെടുത്തു വധിച്ചു.
1997 ല്‍ പ്രമുഖ സിനിമാ, ഗാന നിര്‍മാതാവ് ഗുല്‍ഷന്‍ കുമാറിനെ കൊലപ്പെടുത്തിയത് അധോലോക സംഘമാണ്. 1998 ല്‍ ആറ് ശിവസേനാ പ്രവര്‍ത്തകരെ വെടിവെച്ചു കൊന്നതും അധോലോക സംഘമാണ്. 1998 ലും 1999 ലും മുംബൈ മുന്‍ മേയര്‍ മിലിന്ദ് വൈദ്യക്കു നേരെ വധശ്രമമുണ്ടായി. 1998 ല്‍ മുംബൈയില്‍ അതിക്രമങ്ങള്‍ നാലിരട്ടിയായി. തൊട്ടടുത്ത വര്‍ഷം മകോക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം) കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മകോക നടപ്പിലാക്കിയതോടെ അധോലോകത്തെ കുറെയൊക്കെ കൈപ്പിടിയിലാക്കാന്‍ പോലീസിനായി. മാഫിയ സംഘങ്ങള്‍ താനെ, നവി മുംബൈ തുടങ്ങിയ ഭാഗങ്ങളിലേക്കും പുനെ, നാസിക് ജില്ലകളിലേക്കും പ്രവര്‍ത്തന മേഖല മാറ്റി. 2011 ല്‍ അധോലോക നേതാവ് സന്തോഷ് ഷെട്ടി പിടിയിലായത് പോലീസിനു നേട്ടമായി. ഛോട്ടാ രാജനെയും കൂട്ടാളികളെയും ഇല്ലാതാക്കാനുള്ള ദാവൂദിന്റെ ഗൂഢാലോചന സന്തോഷ് ഷെട്ടിയില്‍നിന്നു ചോര്‍ത്താന്‍ പോലീസിനായി. 2008 മുതല്‍ ജയിലില്‍ കഴിയുന്ന അരുണ്‍ ഗാവ്‌ലിയുടെ സാമ്രാജ്യം \'ഭരിക്കാന്‍\' ദാവൂദും അശ്വിന്‍ നായിക്കും തമ്മില്‍ ധാരണയുണ്ടെന്നാണു മുംബൈ െ്രെകംബ്രാഞ്ചിന്റെ നിഗമനം. അധോലോകത്തില്‍ സ്ഥിരം ശത്രുവോ മിത്രമോ ഇല്ലെന്നാണു പഴമൊഴി. ശത്രുവിന്റെ ശത്രു മിത്രമെന്ന ചൊല്ലിന്റെ അടിസ്ഥാനത്തിലാണ് അധോലോക സംഘങ്ങള്‍ സൗഹൃദത്തിലാകുന്നത്.
രാജനെ മുംബൈയില്‍ എത്തിക്കണമെന്ന്
ഛോട്ടാ രാജനെ മുംബൈയിലെത്തിക്കണമെന്നു മഹാരാഷ്ട്ര സര്‍ക്കാര്‍. ജ്യോയിമോയ് ഡേ വധക്കേസിലടക്കം രാജനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നു മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡേ പറഞ്ഞു. രാജന്റെ പേരിലുള്ള കേസുകളെക്കുറിച്ചു വ്യക്തമായ കണക്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























