Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശിച്ച് അരുണ്‍ ഷൂരി, കോണ്‍ഗ്രസ് സര്‍ക്കാരിനോട് പശു ചേര്‍ത്താല്‍ ഇപ്പോഴത്തെ സര്‍ക്കാരാകുമെന്ന് ഷൂറി

27 OCTOBER 2015 11:44 AM IST
മലയാളി വാര്‍ത്ത.

ബിജെപി സര്‍ക്കാരിനെ ആഞ്ഞടിച്ച് ബി.ജെ.പി. സഹയാത്രികനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരുന്നതിനു പുറമെ, പശൂ കൂടി കടന്നുവന്നു എന്നതാണ് പുതിയ നയം. സര്‍ക്കാരിന്റെ സാമ്പത്തികനയം തലക്കെട്ടുകള്‍ക്കു വേണ്ടി മാത്രമാണെന്ന് അവര്‍പോലും വിശ്വസിക്കുന്നു. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഷൂരി കുറ്റപ്പെടുത്തി.
\'അധികാരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഇത്രയധികം കേന്ദ്രീകരിച്ച കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പക്ഷെ, ഇത്രയും ദുര്‍ബലമായ പി.എം. ഓഫിസും ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. ജനങ്ങള്‍ ഇപ്പോള്‍ ഡോക്ടര്‍ സാഹിബിനെ(ഡോ. മന്‍മോഹന്‍ സിംഗ്) ഓര്‍ത്തു തുടങ്ങിയിട്ടുണ്ട്.\'
\'നികുതി മേഖലയില്‍ ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. ബാങ്കിംഗ് പരിഷ്‌കാരം ഒരു കാരണവുമില്ലാതെ ഒന്നര വര്‍ഷം നീട്ടിക്കൊണ്ടു പോയി. ആമയോടാണ് ഈ സര്‍ക്കാരിനെ ഉപമിക്കാനാവുക. അതും ഉറങ്ങിക്കിടക്കുന്ന ആമയോട്. പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വ്യവസായികള്‍ സത്യം പറയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അദ്ഭുതപ്പെടുന്ന അവര്‍ എന്തെങ്കിലും ചെയ്യൂ എന്ന് അപേക്ഷിക്കുക മാത്രമാണു ചെയ്യുന്നത്. എന്നിട്ട് പുറത്തുവന്ന് പത്തില്‍ ഒമ്പതു മാര്‍ക്ക് സര്‍ക്കാരിനു നല്‍കുകയും ചെയ്യും.\'
പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) പോലെ ഇത്രയും അശക്തമായ ഒരു ഓഫിസ് കണ്ടിട്ടില്ലെന്നും അധികാരമല്ല, പ്രവര്‍ത്തനങ്ങളാണ് പിഎംഒയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഷൂറി പറയുന്നു. എല്ലാവരും തിരക്കിലാണ്, കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നു. പക്ഷേ ഫലമുണ്ടാകുന്നില്ല, ഇതായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തു സംഭവിച്ചത്. ബാങ്കിങ് പരിഷ്‌കാരങ്ങള്‍ ഒന്നര വര്‍ഷത്തോളമായി വൈകുകയാണ്. ഇതിനു ഒരു കാരണവും പറയാനില്ല. ആമയെപ്പോലെ ഇഴഞ്ഞാണ് നീങ്ങുന്നത്.
വ്യവസായികള്‍ക്ക് ഭരണകൂടത്തിനെതിരെ സംസാരിക്കാന്‍ പേടിയാണ്. പ്രധാനമന്ത്രിയോടു മുഴുവന്‍ സത്യങ്ങളും വ്യവസായികള്‍ പറയുന്നില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരിന് പത്തില്‍ ഒന്‍പതു മാര്‍ക്കും നല്‍കുന്നു. ഒന്നും ചെയ്യാതെ പാര്‍ലമെന്റ് ഒഴിഞ്ഞുമാറുകയാണ്. എല്ലാവരുമായി വഴക്കിടാതെ, യോജിച്ചുപോകണം. ഡല്‍ഹി മുംബൈ വ്യാവസായിക ഇടനാഴി പണിയണമെങ്കില്‍ അഞ്ച് മുഖ്യമന്ത്രിമാരുടെ പിന്തുണ വേണം, ഷൂറി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (19 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (22 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (33 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (43 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends