ഹര്‍ദിക് പട്ടേലിനെതിരായ രാജദ്രോഹംകുറ്റം നിലനില്‍ക്കുമെന്ന് കോടതി

വിവാദ പ്രസ്താവന നടത്തിയ ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭനായകന്‍ ഹാര്‍ദിക് പട്ടേലിനെതിരായ ദേശദ്രോഹകുറ്റം നിലനില്‍ക്കുമെന്ന് ഗുജറാത്ത് ഹൈക്കോടതി. കേസില്‍ പോലീസിനു തുടരന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി. രാജദ്രോഹകുറ്റം ചുമത്തി ഗുജറാത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
പട്ടേല്‍ സമുദായാംഗങ്ങള്‍ ജീവനൊടുക്കാറില്ലെന്നും ധൈര്യമുള്ളവര്‍ രണ്ടു പോലീസുകാരെയെങ്കിലും കൊല്ലണമെന്നുമാണു പട്ടേല്‍ സമുദായത്തോട് ഹാര്‍ദിക് ആഹ്വാനം ചെയ്തത്. സംവരണം ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ സമുദായംഗം വിപുല്‍ ദേശായിയോടാണു പോലീസുകാരെ കൊലപ്പെടുത്താന്‍ ഹാര്‍ദിക് പറഞ്ഞത്. ഇക്കാര്യം ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമാകുകയായിരുന്നു. ദേശദ്രോഹത്തിനും ദേശീയപതാകയെ അവഹേളിച്ചതിനും ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയിലാണ് ഹര്‍ദിക് പട്ടേല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























