മകളാണെന്ന് അവകാശപ്പെട്ടവരെ ഗീതയ്ക്ക് തിരിച്ചറിയാനായില്ല

11 വര്‍ഷത്തെ പാകിസ്ഥാന്‍ വാസത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗീതയ്ക്ക് താന്‍ മകളാണെന്ന് അവകാശപ്പെടുന്നവരെ തിരിച്ചറിയാനായില്ല. ബിഹാറില്‍ നിന്നുള്ള ജനാര്‍ദ്ധന്‍ മഹാതോയും ഭാര്യയുമാണ് ഗീത മകളാണെന്ന് അവകാശപ്പെട്ടിരുന്നത്.
ഗീതയുടെ രക്ത സാമ്പിളുകള്‍ എടുത്തിട്ടുണ്ട്. ഡി.എന്‍.എ പരിശോധന നടത്തും. ഗീത മകളാണെന്ന് അവകാശപ്പെടുന്നവരെ യൊക്കെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
നേരത്തെ ഇസ്ലാമബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ വച്ച് ജനാര്‍ദ്ധന്‍ മഹാതോയുടെ ഫോട്ടോ കണ്ട ഗീത പിതാവായി തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇന്ന് സഹോദരന്മാരാണെന്ന് അവകാശപ്പെട്ടവരെ ഉള്‍പ്പെടെ ആരെയും ഗീത തിരിച്ചറിഞ്ഞില്ല.
ബന്ധുക്കളെ തീരിച്ചറിഞ്ഞിട്ടില്ലാത്തതിനാല്‍ ഗീതയെ ഇന്തോറിലെ ഒരു വീട്ടില്‍ താമസിപ്പിയ്ക്കുമെന്നും ഡി.എന്‍.എ പരിശോധനാ ഫലത്തിനായി കാത്തിരിയ്ക്കുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞു.
2004-ല്‍ കാണാതായ തന്റെ മൂത്ത മകള്‍ ഹീരയാണ് ഗീതയെന്നാണ് ജനാര്‍ദ്ധന്‍ മഹാതോ അവകാശപ്പെടുന്നത്. എന്നാല്‍ ജനാര്‍ദ്ധന്‍ മഹാതോ പറഞ്ഞ പല വിവരങ്ങളും ഗീത അംഗീകരിയ്ക്കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























