Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ബീഫ് വിഷയത്തില്‍, കേരള ഹൗസില്‍ പൊലീസ് മിതത്വം കാട്ടിയില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി; വിമര്‍ശനവുമായി പിണറായിയും, പ്രതിഷേധിച്ച് കെജരിവാള്‍

27 OCTOBER 2015 05:32 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി പോലീസ് കേരളാ ഹൗസില്‍ നടത്തിയത് അഴിഞ്ഞാട്ടമെന്നാരോപിച്ച് നേതാക്കള്‍ രംഗത്ത്.
ബീഫിന്റെ പേരില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ചതിനെ തുടര്‍ന്നു കേരള ഹൗസില്‍ റെയ്ഡ് നടത്തിയ ഡല്‍ഹി പൊലീസ് നടപടി തെറ്റായി പോയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡല്‍ഹി പൊലീസ് മിതത്വം പാലിക്കണമായിരുന്നെന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു. കേരള ഹൗസ് സ്വകാര്യ ഹോട്ടലല്ല, സര്‍ക്കാര്‍ സ്ഥാപനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാണ് ബീഫിന്റെ പേരില്‍ ഗോമാംസം വിളമ്പിയെന്നാരോപിച്ചു ഡല്‍ഹിയിലെ കേരള ഹൗസില്‍ സംഘര്‍ഷമുണ്ടായത്. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനെത്തിയ മൂന്നു യുവാക്കളാണ് ഗോമാംസമാണ് കേരളാ ഹൗസിന്റെ സമൃദ്ധി റസ്റ്ററന്റില്‍ വിളമ്പുന്നതെന്ന് ആരോപിച്ച് ബഹളമുണ്ടാക്കിയത്. തൊട്ടു പിന്നാലെ മുപ്പതോളം വരുന്ന പൊലീസ് സംഘവും പരിശോധനയ്ക്കായി സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

പശുവിറച്ചി അന്വേഷിച്ച് പൊലീസ് തിരച്ചില്‍ നടത്തിയ ഡല്‍ഹിയിലെ കേരളാ ഹൗസ് കാന്റീനില്‍ ബീഫ് കറി വില്‍ക്കുന്നത് നിര്‍ത്തിവച്ചു. പശുമാംസമല്ല പോത്തിറച്ചിയാണ് നല്‍കിയിരുന്നതെന്നും തെറ്റിദ്ധാരണയുടെ പുറത്താണ് തിരച്ചില്‍ നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഡല്‍ഹി പൊലീസിന്റെ നീക്കത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അപലപിച്ചു.
അതിനിടെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നവര്‍ തന്നെയാണ് പശുവിറച്ചി അന്വേഷിച്ച് കേരളാ ഹൗസിലും കയറിയതെന്ന് സിപിഐ(എം) നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറുമെന്ന മുന്നറിയിപ്പാണ് ഇതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരള ഹൗസിന് കീഴില്‍ ജീവനക്കാര്‍ നടത്തുന്ന സമൃദ്ധി റസ്‌റ്റോറന്റിലാണ് തിങ്കളാഴ്ച മുപ്പതോളം പൊലീസുകാര്‍ പശുവിറച്ചി തേടി എത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനാകാതെ മടങ്ങി. ഇതേതുടര്‍ന്ന് കാന്റീന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. വിവാദത്തോടെ ബീഫ് വില്‍പന കേരളാ ഹൗസില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.
ഭക്ഷണം കഴിക്കാനെത്തിയ മലയാളി യുവാവും രണ്ട് കര്‍ണാടക സ്വദേശികളുമാണ് പൊലീസില്‍ വിവരമറിയിച്ചത്. വിലവിവരപ്പട്ടികയില്‍ ബീഫ് എന്ന് മലയാളത്തിലും ബാക്കി ഇനങ്ങള്‍ ഇംഗ്ലീഷിലുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ എഴുതി നിയമവിരുദ്ധമായി ഗോമാംസം വില്‍ക്കുകയാണെന്ന് ഇവര്‍ ആരോപിച്ചു. ഇതിനിടെ ഇവര്‍ വിഭവങ്ങള്‍ രേഖപ്പെടുത്തിയ പട്ടികയുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചു. ഫോട്ടോ എടുക്കുന്നത് ജീവനക്കാര്‍ ചോദ്യം ചെയ്തു. ഇത് സംഘര്‍ഷത്തിനിടയാക്കി. ബീഫ് എന്ന് രേഖപ്പെടുത്തിയത് പോത്തിറച്ചിയാണെന്നും പശുവിറച്ചി കേരളഹൗസില്‍ വിളമ്പാറില്ലെന്നും ജീവനക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം െറസ്‌റ്റോറന്റില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
കേരളഹൗസ് കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ഡല്‍ഹി പൊലീസിന് പരിശോധിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (19 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (22 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (33 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (43 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends