Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കേരളാ ഹൗസിലെ റെയ്ഡ്, കേന്ദ്രവും കേരളവും ഉടക്കുന്നു, കേരളത്തിന് പിന്തുണയുമായി കെജ്‌രിവാളും മമതയും

28 OCTOBER 2015 07:57 AM IST
മലയാളി വാര്‍ത്ത.

കേരളാ ഹൗസിലെ റെയ്ഡ് കേന്ദ്ര സര്‍ക്കാരിന് തലവേദനയാകുന്നു. സംഭവം ഇന്നലെ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായടതോട് മോഡി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി. ബീഫിന്റെ പേരില്‍ ഡല്‍ഹി പോലീസ് കേരളാഹൗസ് റെയ്ഡ് ചെയ്തതു കേന്ദ്രസംസ്ഥാന ഫെഡറല്‍ സംവിധാനത്തെ ബാധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തരമന്ത്രിയേയും മുഖ്യമന്ത്രി പ്രതിഷേധമറിയിച്ചു. നിയമം അതേപടി നടപ്പാക്കുന്ന സംസ്ഥാനമാണു കേരളം. പോത്തിറച്ചി നിയമാനുസൃതം ഉപയോഗിക്കാവുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനാണു ബി.ജെ.പിയുടെ ശ്രമമെന്നും നിലമ്പൂരിലെ യു.ഡി.എഫ്. തെരഞ്ഞെടുപ്പുയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കേരള ഹൗസില്‍ റെയ്ഡ് നടന്ന സംഭവം ദേശീയ തലത്തില്‍ വിന്‍ വിവാദമായതോടെ പ്രശ്‌നത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഇടപെടുന്നു. ഡല്‍ഹി പൊലീസിനോടും, ലഫ്റ്റന്റ് ഗവര്‍ണറോടും വിശദീകരണം ആവശ്യപ്പെട്ടു. അതേ സമയം കേരള ഹൗസില്‍ പശു ഇറച്ചി വിളമ്പുന്നുവെന്ന് പരാതി നല്‍കിയ ആള്‍ക്കെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്. പരാതിക്കാരന്‍ വിഷ്ണു ഗുപ്തക്കെതിരെയാണ് ഡല്‍ഹി പൊലീസ് കേസെടുക്കുക. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നല്‍കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തുകയെന്ന് റിപ്പോര്‍ട്ട്. ദേശീയ പാര്‍ട്ടികളും പ്രതിഷേധവുമായെത്തിയതോടെയാണ് വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. വിമര്‍ശനുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജിയും എത്തിയതോടെ കേരളാ ഹൗസ് വിവാദം ദേശീയ തലത്തില്‍ ആളിക്കത്തി.
ബിജെപി ഡല്‍ഹി ഭരിക്കുമ്പോള്‍ സംസ്ഥാന നിയമസഭ പാസാക്കിയ 1994ലെ കാര്‍ഷിക കന്നുകാലിസംരക്ഷണ നിയമത്തിലാണ് പശുവിറച്ചി നിരോധിച്ചത്. ഡല്‍ഹിയില്‍ പശുവിനെയും കാളയെയും കൊല്ലുന്നതും കയറ്റുമതിചെയ്യുന്നതും വില്‍ക്കുന്നതുമാണ് നിരോധിച്ചത്. അറക്കാന്‍വേണ്ടി കയറ്റുമതി ചെയ്യാനും പാടില്ല. പോത്തിറച്ചി നിരോധിച്ചിട്ടില്ല. ബീഫെന്ന പേരില്‍ കേരളത്തില്‍ വില്‍പ്പന നടത്തുന്നത് പോത്തിറച്ചിയാണ്. പോത്തിനെ ഇവിടെ ബീഫ് എന്ന് പറയുന്നു. അത് തന്നെയാണ് ഡല്‍ഹിയിലും വിതരണം ചെയ്തിരുന്നത്.
ബീഫ് പരിശോധനയുടെ പേരില്‍ ഡല്‍ഹിയിലെ കേരളഹൗസില്‍ കയറിയ ഡല്‍ഹി പോലീസ് മിതത്വം പാലിക്കേണ്ടതായിരുന്നെന്നു മുഖ്യമന്ത്രി കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പറഞ്ഞു. പോലീസ് കേരളഹൗസില്‍ കയറിയതു തെറ്റാണ്. അതു സ്വകാര്യ ഹോട്ടലല്ല, ഗവര്‍ണര്‍, മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ക്കെല്ലാം താമസിക്കാനുള്ള ഔദ്യോഗിക അതിഥിമന്ദിരമാണ്.
പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധനയ്ക്കു മുതിര്‍ന്നതെങ്കില്‍ അതിനു നടപടിക്രമങ്ങളുണ്ട്. ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്നതു കേന്ദ്രസര്‍ക്കാരാണ്. വിശദാംശങ്ങള്‍ പരിശോധിച്ചശേഷം തുടര്‍നടപടി കൈക്കൊള്ളും.
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യു.ഡി.എഫിലെ ചില തര്‍ക്കങ്ങള്‍ തീര്‍ന്നിട്ടില്ല. നേതൃതര്‍ക്കം കോണ്‍ഗ്രസിലില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്നു ഹൈക്കമാന്‍ഡും കോണ്‍ഗ്രസ് ജനപ്രതിനിധികളും തീരുമാനിക്കും. രാഷ്ട്രീയജീവിതത്തില്‍ ഇതുവരെ കോണ്‍ഗ്രസ് ഇതരബന്ധത്തിനു പോയിട്ടില്ല. നാലു വോട്ടിന് ആരുമായും കൂട്ടുകൂടുന്നയാളെന്ന വിശേഷണം തനിക്കു ചേരില്ല. അതു പിണറായി വിജയന് അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവ് നേരത്തേ ചാര്‍ത്തിനല്‍കിയതാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (19 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (22 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (33 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (43 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends