Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

28 OCTOBER 2015 08:14 AM IST
മലയാളി വാര്‍ത്ത.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ലാലുവിന്റെ കോട്ടയായ സരണിലെ പത്ത് മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മക്കളായ തേജ്പ്രതാപ് യാദവും തേജസ്വി യാദവും മത്സരിക്കുന്ന ഈ ഘട്ടം ആര്‍.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവിന് നിര്‍ണായകമാണ്.

തേജ്പ്രതാപ് മഹുവ മണ്ഡലത്തിലും തേജസ്വി രാഘോപുര്‍ മണ്ഡലത്തിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ അഖിലേഷ് പ്രസാദ് സിങ്, നിയമസഭാ പ്രതിപക്ഷനേതാവായ നന്ദകിഷോര്‍ യാദവ്, ബി.ജെ.പി. ചീഫ് വിപ്പ് അരുണ്‍കുമാര്‍ സിന്‍ഹ, മന്ത്രിമാരായ ശ്യാം രജക്, ശ്രാവണ്‍ കുമാര്‍, ഡെപ്യൂട്ടി സ്?പീക്കര്‍ അമരേന്ദ്ര പ്രതാപ് സിങ് തുടങ്ങിയവര്‍ ജനവിധി തേടുന്നു. 

പട്‌ന, സരണ്‍, ബക്‌സര്‍, ഭോജ്പുര്‍, വൈശാലി, നാളന്ദ ജില്ലകളിലെ 50 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയാണ് നാളന്ദ. ഇവിടെ ഏഴുമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. നഗരപ്രദേശങ്ങളും ഇടത്തരക്കാരും കൂടുതല്‍ ഉള്‍പ്പെടുന്ന ജില്ലകളായതിനാല്‍ ബി.ജെ.പി.ക്ക് ഈ ഘട്ടത്തില്‍ ഏറെ പ്രതീക്ഷയുണ്ട്. 50 മണ്ഡലങ്ങളില്‍ 34 എണ്ണത്തിലും ബി.ജെ.പി. നേരിട്ടാണ് മത്സരിക്കുന്നത്. 

മഹാസഖ്യത്തിനുവേണ്ടി 101 സീറ്റുകളില്‍ മത്സരിക്കുന്ന ആര്‍.ജെ.ഡി.യുടെ നിര്‍ണായക ഘട്ടവും ഇതുതന്നെ. അമ്പതില്‍ 27 സീറ്റുകളിലും ആര്‍.ജെ.ഡി. സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. സംവരണവും ജാതിയുമായിരുന്നു ഇക്കുറിയും പ്രധാന പ്രചാരണവിഷയം. 71 സ്ത്രീകളുള്‍പ്പെടെ 808 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 14,170 പോളിങ് സ്‌റ്റേഷനുകളില്‍ 6,747 എണ്ണത്തെ പ്രശ്‌നബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. 1,107 കമ്പനി അര്‍ധസൈനികരെയും സംസ്ഥാന പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നാല്, അഞ്ച് ഘട്ടങ്ങള്‍ നവംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ നടക്കും. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (19 minutes ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (22 minutes ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (33 minutes ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (43 minutes ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (1 hour ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (3 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (3 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (4 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (4 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (5 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (5 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (5 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (6 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (7 hours ago)

Malayali Vartha Recommends