മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഏഴുവയസുകാരന് അഞ്ച് വിരലുകളുംനഷ്ടപ്പെട്ടു

കളിച്ചുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന്റെ ഒരു കൈയ്യിലെ വിരലുകള്‍ എല്ലാം നഷ്ടപ്പെട്ടു.
മധ്യപ്രദേശിലെ രാജ്ഗാര്‍ഹ് സ്വദേശിയായ ഹരിപ്രസാദ് എന്നയാളുടെ മകന്‍ അജയ്ക്കാണ് വിരലുകള്‍ നഷ്ടമായത്.ചാര്‍ജ്ജ് ചെയ്യാന്‍ കുത്തിയിട്ടിരിക്കേ പിതാവിന്റെ ഫോണെടുത്ത് ഗെയിം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു പയ്യന്‍. കളിയുടെ ശ്രദ്ധയില്‍ മുഴുകിയിരുന്നതിനാല്‍ ഫോണില്‍ ചൂടു കൂടുന്നത് പയ്യന്‍ ശ്രദ്ധിച്ചതേ ഇല്ല. ഒടുവില്‍ ചൂടു കൂടി പയ്യന്റെ കയ്യിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ കൈയ്ക്ക് പൊള്ളലേറ്റു. മാതാപിതാക്കള്‍ പയ്യനെ പെട്ടെന്ന് തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിരലുകള്‍ക്ക് സാരമായി പരിക്കേറ്റ അവസ്ഥയില്‍ അഞ്ചു വിരലുകളും മുറിച്ചു മാറ്റി. വിരലുകള്‍ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കാന്‍ കഴിയുന്ന ആധുനിക സജ്ജീകരണങ്ങള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുമില്ല. തൊട്ടു പിന്നാലെ മാതാപിതാക്കള്‍ ഫോണ്‍ കമ്പനിക്കെതിരേ പോലീസില്‍ പരാതി നല്‍കി. അന്വേഷിച്ച് നടപടിയെടുക്കാമെന്ന നിലപാടിലാണ് പോലീസ് ഇപ്പോള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























